ദിലീപിനെ വച്ച് സിനിമ ചെയ്താൽ അയാളുടെ മറ്റു ചിലവുകൾ ഭീകരം: മലർവാടി ആർട്സ് ക്ലബിലെ താരങ്ങൾക്ക് നിസ്സാര തുക നൽകി ദിലീപിനെതിരെ നിർമ്മാതാവ്.

410
ADVERTISEMENT

മലയാള സിനിമയിൽ സുപ്പർ താരങ്ങളോളം പ്രേക്ഷക പിന്തുണയുണ്ടായിരുന്ന താരമാണ് നടൻ ദിലീപ്. ജനപ്രീയനായകൻ എന്ന പട്ടം പോലും ഒരു കാലത്തേ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ആകൃഷ്ടരായ ജനങ്ങൾ മനസ്സറിഞ്ഞു നൽകിയത് തന്നെയാണ്. അത്രക്കും പ്രീയങ്കരനായ നടനാണ് ദിലീപ് പ്രത്യേകിച്ചും കുടുംബ പ്രേക്ഷകർ. പക്ഷേ നടിയെ ആക്രമിച്ച കേസിലെ സൂത്രധാരൻ എന്ന ലേബൽ താരത്തിന് മേൽ വന്നപ്പോൾ വലിയ രീതിയിൽ താരത്തിന് എതിരെ ഉള്ള വികാരമുണ്ടായി. സത്യത്തി ഈ കേസിൽ ദിലീപിന്റെ പങ്കെന്തെന്നോ അദ്ദേഹം അങ്ങനെ ഒരു കൊട്ടേഷൻ ഏൽപ്പിച്ചോ എന്നൊന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി വിധിക്കാതെ അദ്ദേഹത്തെ കുറ്റകാരൻ എന്ന് ആർക്കും പറയാൻ ആകില്ല. അത് വരെ ആരോപണമായി തന്നെ ഇതൊക്കെ തുടരും എന്നുള്ളതാണ് വസ്തുത. Also Read:മമ്മൂട്ടി കൊണ്ടുവന്ന ആ ഫോൺ കാരണം സിനിമ സെറ്റിലുണ്ടായ പൊല്ലാപ്പ് – കട്ടക്കലിപ്പിൽ മുരളി അക്കഥ ഇങ്ങനെ.

ADVERTISEMENT

പക്ഷേ വലിയ ഒരു വിഭാഗം ഇപ്പോൾ തന്നെ ദിലീപിനെ കുറ്റവാളിയാണ് എന്ന് വിധിയെഴുതി വിചാരണ നടത്തിയിട്ടുണ്ട് അതിനോട് നമുക്ക് അനുകൂലിക്കാൻ കഴിയില്ല എന്ത് തന്നെ ആയാലും കോടതി വിധിക്കായി കാത്തിരിക്കുക എന്നുള്ളതാണ്. ഇപ്പോൾ ചർച്ചയാവുന്നത് ദിലീപിനെതിരെ നിർമ്മാതാവ് എസ് സി പിള്ള നടത്തിയ വെളിപ്പെടുത്തൽ ആണ്. ദിലീപും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങൾ ആയ പാസഞ്ചർ എന്ന ചിത്രം നിർമ്മിച്ചത് എസ് സി പിള്ളയാണ്. ദിലീപിനെ ഒരു ചിത്രത്തിൽ കാസറ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന് നൽകുന്ന പ്രതിഫലത്തിലും മുകളിലാണ് അദ്ദേഹത്തിനു വേണ്ടിയുള് മറ്റു ചിലവുകൾ എന്ന് നിർമ്മാതാവ് പറയുന്നു. അദ്ദേഹത്തിന്റെ കാരവന്റെ വാടക , അതിനു ഡീസൽ അടിക്കാനുള്ള ചാർജ്,അതെ പോലെ ഏറ്റവും വിലകൂടിയ കോസ്റ്റ്യൂം തന്നെ വേണം വെറും നാല് സീൻ മാത്രമേ ഉള്ളു എങ്കിലും അതിനു വേണ്ടി തന്നെ ഒരു പത്തു ജോഡി പാന്റ്സ് അവർ വാങ്ങിക്കും. അതെല്ലാം അവർ കൊണ്ട് പോവുകയും ചെയ്യും. സിനിമയിൽ ഉപയോഗിച്ച വസ്ത്രങ്ങൾ സൂക്ഷിക്കാൻ വേണ്ടി മാത്രം അദ്ദേഹത്തിന് ഒരു വീടുണ്ട് എന്ന് നിർമ്മാതാവ് പറയുന്നു . പാസ്സഞ്ചറിന് വേണ്ടി വസ്ത്രങ്ങൾ വാങ്ങാൻ നടന്നപ്പോൾ താൻ ആ വീട് കണ്ടതാണ് എന്ന് നിർമ്മാതാവ് പറയുന്നു. Also Read:ബോളിവുഡിന്റെ ഏറ്റവും വൃത്തികെട്ട മുഖത്തെ കുറിച്ച് ഒരിക്കൽ മുൻ ലോകസുന്ദരി ഐശ്വര്യ തുറന്നടിച്ചു പറഞ്ഞിരുന്നു അതിങ്ങനെ.

അതോടപ്പം പാസ്സഞ്ചറിൽ അഭിനയിച്ചതിന് ദിലീപിന്റെ പ്രതിഫലം നൽകിയപ്പോൾ ഒരു പതിനായിരത്തിൽ താഴെ രൂപയുടെ കുറവ് വന്നു. ലക്ഷങ്ങൾ പ്രതിഫലം നൽകിയതാണ് എന്നോർക്കണം പക്ഷേ ആ ബാലൻസുള്ള തുക കൂടി കണക്ക് പറഞ്ഞു വാങ്ങിച്ചിട്ടാണ് അദ്ദേഹം പോയത്. ഇതാണ് സിനിമാക്കാരുടെ സ്വഭാവം എന്ന് പിള്ള പറയുന്നു. അതേപോലെ ദിലീപ് നിർമ്മിച്ച മലർവാടി ആർട്സ് ക്ലബ് പൂർണമായും പുതുമുഖങ്ങളെ അണിനിരത്തിയായിരുന്നു ഒരുക്കിയത്. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ അതിൽ അഭിനയിച്ച പുതുമുഖങ്ങളായ ചെറുപ്പക്കാർക്ക് നിസ്സാര തുകയാണ് ദിലീപ് നൽകിയത് എന്ന് തന്നോട് പിന്നീട് ശ്രീനിവാസൻ പറഞ്ഞിരുന്നു എന്നും പിള്ള വെളിപ്പെടുത്തുന്നു. നടി അക്രമിക്കപെട്ട കേസിൽ പ്രതിയാക്കപ്പെട്ടതിനു ശേഷം ദിലീപിനെതിരെ ധാരാളം വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെയൊക്കെ വസ്തുത പൂർണമായും വ്യക്തമല്ല എന്നുള്ളതാണ് മറ്റൊരു കാര്യം. Also Read:ഇറക്കം കുറഞ്ഞ വസ്ത്രങ്ങളിൽ സ്ത്രീകളെ കാണുമ്പോൾ വികാരം കൊള്ളുന്നവർ മനോരോഗികൾ- തന്റെ ആരാധാകരെ കുറിച്ചും അഡൽറ്റ് മോഡലായ രശ്മി ആർ നായർ പറയുന്നു

ADVERTISEMENT