കരിയറിന്റെ തുടക്കത്തിൽ വില്ലൻ പിന്നെ പതുക്കെ സഹനടനായും സ്വഭാവ നടനായും ഒടുവിൽ സൂപ്പർ താരം. മലയാളത്തിലെ ഏറ്റവും താര മൂല്യവും ആരാധകരും ഉള്ള നടൻ. അഭിനയ സിദ്ധിയിൽ അഗ്രഗണ്യൻ . ബോൺ ആക്ടർ എന്ന് പ്രശസ്ത സിനിമ നിരൂപകർ പോലും പറഞ്ഞ താരം. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. ഓരോ താരത്തിന്റെയും കരിയറിൽ അവരുടെ യാത്രയുടെ ഗതിയിൽ വലിയ മാറ്റം ഉണ്ടാക്കുന്ന ചില കഥാപത്രങ്ങൾ ഉണ്ടാകും. അവരുടെ കഴിവുകൾ പ്രേക്ഷകർ തിരിച്ചറിഞ്ഞു ഇഷ്ടപ്പെടുന്ന ചില വേഷങ്ങൾ അത്തരത്തിൽ മോഹൻലാലിൻറെ കരിയറിൽ സംഭവിച്ച ഒരത്ഭുതമാണ് യശ്ശശരീരനായ തമ്പി കണ്ണന്താനം സംവിധാനം നിർവ്വഹിച്ചു യശ്ശശരീരനായ ഡെന്നിസ് ജോസഫ് തിരക്കഥയെഴുതിയ സുപ്പർ ഹിറ്റ് ചിത്രം രാജാവിന്റെ മകൻ.
ഈ ചിത്രം തീയറ്ററുകളിൽ എത്തുന്നത് 1986 ൽ ആണ്. മോഹൻലാൽ വിൻസെന്റ് ഗോമസ് എന്ന അധോലോക രാജാവിന്റെ വേഷമാണ് ചെയ്തത്. ചിത്രത്തിലെ ഓരോ ഡയലോഗുകളും പിന്നീട് തരംഗമായി മാറി. അക്കാലത്തെ ചെറുപ്പക്കാർക്കിടയിൽ മാത്രമല്ല ഇന്നും വിൻസെന്റ് ഗോമസിനു ആരാധകരുണ്ട്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് ശ്രീ ഡെന്നിസ് ജോസഫ് മുൻപ് നൽകിയ ഒരഭിമുഖത്തിൽ രാജാവിന്റെ മകൻ എന്ന കഥാപത്രം തികച്ചും അവിചാരിതമായി ആണ് മോഹൻലാലിലേക്ക് എത്തിയത് എന്ന് വിവരിക്കുയാണ്.
സത്യത്തിൽ ആ ചിത്രം മോഹൻലാലിലേക് എത്തുന്നത് സംവിധായകന് ശ്രീ മമ്മൂട്ടിയിൽ നിന്നുണ്ടായ അപമാനത്തിൽ നിന്നാണ് എന്ന് തന്നെ പറയാം. ചെയ്ത ചിത്രങ്ങൾ പലതും പരാജയപ്പെട്ടതോടെ ഒരവസാന പരീക്ഷണം എന്ന നിലയിൽ ആണ് ഡെന്നിസ് തമ്പിക്ക് വേണ്ടി രാജാവിന്റെ മകന്റെ തിരക്കഥ ഒരുക്കുന്നത്. ആ ചിത്രത്തിന് ആദ്യം കാസ്റ് ചെയ്തതാകട്ടെ സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടിയെയും.
പക്ഷേ ചെയ്ത ചിത്രങ്ങൾ വൻ പരാജയമായതിനാൽ ആ സംവിധായകനെ വച്ച് റിസ്ക് എടുക്കാൻ മമ്മൂട്ടി തയ്യാറായില്ല. അതിൽ കലിപൂണ്ട തമ്പി പിന്നീട് മോഹൻലാലിനെ സമീപിച്ചു. അന്നത്തെ ഹിറ്റ് തിരക്കഥകൃത്താണ് ഡെന്നിസ് ജോസഫ് ആ സമയത്തു ചിത്രങ്ങൾ പരാജപ്പെട്ടെങ്കിലും തമ്പി കണ്ണന്താനവും ഹിറ്റ് സംവിധായകൻ തന്നെ. ലാൽ ആ ചിത്രത്തിന്റെ കഥയോ തിരക്കഥയോ ഒന്നും തിരക്കാതെ തന്നെ ചെയ്യാൻ സമ്മതിച്ചു. ഈ ഹിറ്റ് കൂട്ടുകെട്ടിൽ അദ്ദേഹത്തിന് വിശ്വാസം ഉണ്ടായിരുന്നു എന്നതാണ് സത്യം. ഒരാഴ്ചയ്ക്കുള്ളിൽ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കി ഡെന്നിസ് ജോസഫ് നൽകി.
മമ്മൂട്ടിയും ഡെന്നിസ് ജോസെഫും അടുത്ത സുഹൃത്തുക്കൾ ആയിരുന്നത് കൊണ്ട് തന്നെ ഡെന്നിസിനെ കാണാൻ എത്തിയിരുന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ പലപ്പോഴും കണ്ടിരുന്നു. അതിലെ വിൻസന്റ് ഗോമസ് പറയുന്ന ഡയലോഗുകൾ പുള്ളി തന്റെ ശൈലിയിൽ അവിടെ വച്ച് തന്നെ ചെയ്തു കാണിക്കാറുണ്ടായിരുന്നു എന്ന് ഡെന്നിസ് ജോസഫ് പറയുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സംവിധായകൻ തന്റെ കാറും റബ്ബർ തോട്ടവും വീടുമൊക്കെ പണയപ്പെടുത്തി ആണ് ചിത്രം നിർമ്മിച്ചത്. അദ്ദേഹത്തിന്റെ ഒരു വാശി കൂടിയായിരുന്നു ആ ചിത്രം എങ്ങനെയും ചെയ്യുക എന്നത്. എന്ത് തന്നെ ആയാലും മോഹൻലാലിൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി രാജാവിന്റെ മകൻ മാറി. ഈ ചിത്രത്തോടെ ലാലിന് സൂപ്പർ താര പരിവേഷം ലഭിക്കുകയും ചെയ്തു.