മലയാള സിനിമയിലെ മൾട്ടി ടാലന്റഡ് വ്യക്തിത്വമാണ് ശ്രീനിവാസൻ എന്ന മനുഷ്യൻ. അദ്ദേഹത്തിന്റെ സിനിമകളും പ്രഭാഷണങ്ങളുമെല്ലാം ശെരിക്കും നമ്മെ സ്വാധീനിക്കാൻ പ്രാപ്തവുമാണ്. കാലത്തിനു മുന്നേ സഞ്ചരിച്ച നിരവധി ചിത്രങ്ങൾ ശ്രീനിവാസന്റെ തിരക്കഥയിൽ പിറന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പാതയിലൂടെ തന്നെയാണ് മക്കൾ വിനീതിന്റേയും ധ്യാനിന്റെയും യാത്ര. അച്ഛനെ പോലെ തന്നെ ഇരുവരും തിരക്കഥയും അഭിനയവും സംവിധാനവുമെല്ലാം ഇപ്പോൾ തന്നെ ഒരേപോലെ പിന്തുടർന്നുള്ള യാത്രയിലാണ്. വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ ഹൃദയത്തിൽ നായകനായെത്തിയത് മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു രോഗാതുരമായ ശ്രീനിവാസനെ കാണാൻ പ്രണവ് എത്തിയപ്പോലുള്ള അനുഭവം ഒരു അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പങ്ക് വെച്ചിരുന്നു.
താരപുത്രന്റെ യാതൊരു മേലങ്കിയുമുപയോഗിക്കാത്ത താര പുത്രൻ. ആഡംബര ജീവിത ഭ്രമങ്ങൾ ഇല്ലാതെ യാത്രകളിലൂടെ സ്വൊന്തം ജീവിതം ആസ്വദിക്കുന്ന വ്യക്തിയാണ് പ്രണവ്. പ്രണവിന് സിനിമകൾ ചെയ്യുന്നതിന് വലിയ താല്പര്യമില്ലാതെ വ്യക്തിയാണ്. പലപ്പോഴും നിര്ബന്ധിച്ചാണ് സിനിമകളിലേക്ക് പ്രണവിനെ എത്തികക്കാറുള്ളത്. തന്റെ ചിത്രത്തിലേക്ക് ആദ്യം പ്രണവിനെ വിളിച്ചപ്പോഴുള്ള അനുഭവവും മുൻപ് വിനീത് ശ്രീനിവാസൻ ഒരഭിമുഖത്തതിൽ പങ്ക് വെച്ചിരുന്നു. പ്രണവിനോട് താൻ ഈ സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ ആലോചിക്കാൻ ഒരു ദിവസം തരുമോ എന്ന് ചോദിച്ച പ്രണവ് അടുത്ത ദിവസം വിളിച്ചു ഓക്കേ പറയുകയായിരുന്നു. പക്ഷേ എന്നിട്ടു പ്രണവ് പറഞ്ഞകാര്യം വിനീത് എനിക്ക് ഈ കഥ നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ വിനീതിന് എന്നേക്കാൾ നന്നായി അഭിനയിക്കാൻ അറിയാവുന്നതാണ് മറ്റൊരാളെ നോക്കിയാൽ ചിത്രം കൂടുതലും മികച്ചതായിരിക്കും എന്ന് പറഞ്ഞു. പക്ഷേ അങ്ങനെ അല്ല പ്രണവിനെ താനാണ് ഉദ്ദേശിച്ചാണ് ഇതു ചെയ്യുന്നത് മറ്റാരെയും നോക്കുന്നില്ല എന്ന് പറഞ്ഞു. അതാണ് പ്രണവ് മോഹൻലാൽ എന്ന വ്യക്തി.ജീവിതത്തിൽ ഒരിക്കലും ആരെയും ഇമ്പ്രെസ്സ് ചെയ്യാൻ ഒന്നും കാട്ടിക്കൂട്ടില്ല എന്നാതാണ് അയാളുടെ രീതികൾ. അയാളുടെ ലൈഫ് പൂർണമായും അയാളുടെ സ്വോകാര്യത എന്ന നിലയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ അത് വല്ലാതെ ആഘോഷിക്കുന്ന വ്യക്തി.
ഒരിക്കൽ രോഗാവസ്ഥയിൽ ആയ ശ്രീനിവാസനെ കാണാൻ പ്രണവ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു. അന്ന് ശ്രീനിവാസന്റെ പെരുമാറ്റം മക്കളെ അമ്പരപ്പിച്ചിരുന്നു. വല്ലാതെ ക്ഷീണിതനായ അവസ്ഥയിലായിരുന്നു അദ്ദേഹം ആ അവസ്ഥയിലും എഴുന്നേറ്റു ഷർട്ട് ഒക്കെ ഇട്ടു ഹാളിൽ വന്നിരുന്നു ഒരിക്കലും അങ്ങനെ അദ്ദേഹം ആര് വന്നാലും ഈ അവസ്ഥയിൽ അങ്ങനെ ചെയ്യാറില്ല എന്ന് ധ്യാൻ പറയുന്നു. എന്തുകൊണ്ടാണ് അച്ഛൻ അങ്ങനെ വയ്യാതെ ഇരുന്നിട്ടും എഴുന്നേറ്റു വന്നു അവിടെ ഇരുന്നത് എന്ന് തങ്ങൾ ചോദിച്ചതായി ധ്യാൻ പറയുന്നു. അതിനു ശ്രീനിവാസൻ പറഞ്ഞ മറുപിടി ശ്രദ്ധേയമായിരുന്നു. അവൻ മോഹൻലാലിൻറെ മകനായാണ് കൊണ്ടല്ല ഞാൻ അങ്ങനെ ചെയ്തത് അവനു ഒരു വ്യക്തിത്വം ഉള്ളവനാണ് എന്നുള്ളതുകൊണ്ടാണ് എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. സ്വന്തമായ നിലപാടുള്ള വ്യക്തികളാണ് വ്യത്യസ്തങ്ങളായ ജീവിത പാതകൾ തിരഞ്ഞെടുക്കുന്ന്തും മറ്റുള്ളവർ സഞ്ചരിക്കുന്ന അതെ പാതയിലൂടെ പോകാതെ സ്വന്തം പാതകൾ വെട്ടിത്തെളിക്കുന്നതും. അത്തരക്കാർ എന്നും മറ്റുളളവർക്ക് പുതിയ മാതൃകകൾ നൽകുകയാണ് ചെയ്യാറുള്ളത്. അതെ പോലെ പൂർണമായ സുഖലോലുപതയിൽ ജനിച്ചിട്ടും തന്റെ സന്തോഷങ്ങൾക്കായി ജീവിക്കുന്ന വ്യക്തിയാണ് പ്രണവ്. ഇപ്പോഴും സ്വൊന്തം ചെലവുകൾക്ക് പ്രണവ് പണം കണ്ടെത്തുന്നതും തന്റെ അദ്വാനം ഒന്നുകൊണ്ടു മാത്രമാണെന്നാണ് അറിയുന്നത്. അത്തരത്തിലുള്ള പ്രണവിന്റെ സ്വഭാവ സവിശേഷതകൾ ആവാം ശ്രീനിവാസനെ കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്.