പറക്കും തളികയിലെ സൂപ്പർ ഹിറ്റായ താമരാക്ഷൻ പിള്ള ബസിന്റെ വിലയറിയാമോ? രസകരമായ കുറെ കാര്യങ്ങളും അറിയാം.

361
ADVERTISEMENT

മലയാളത്തിൽ ചിരിയുടെ പൂരമൊരുക്കി താഹ സംവിധാനം ചെയ്ത ദിലീപ്,ഹരിശ്രീ അശോകൻ ,കൊച്ചിൻ ഹനീഫ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ഈ പറക്കും തളിക. ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ നിരവധി ചിത്രങ്ങൾ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. ഈ പറക്കും തളികയിൽ നടീനടന്മാരെ പോലെ പ്രാധാന്യമുള്ള ഒന്നായിരുന്നു അതിലെ ബസ്സായ താമരാക്ഷൻ പിള്ള സിനിമ ആ ബസിനെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത് തന്നെ. ചിത്രം വമ്പൻ ഹിറ്റായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ താമരാക്ഷൻ പിള്ള എന്ന ബസ് മേടിച്ചതിനെ പറ്റിയുള്ള കാര്യങ്ങൾ ചിത്രത്തിന്റെ ക്യാമറാമാൻ സാലു ജോർജ് മുൻപ് തുറന്നു പറഞ്ഞിരുന്നു.

ADVERTISEMENT

ഒരിക്കൽ കേരള കൗമുദിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം അത് വെളിപ്പെടുത്തിയത്.ചിത്രത്തിലെ പ്രധാന ആകർഷണമായ ബസ് കണ്ടെത്തുക എന്നതായിരുന്നു ആദ്യ ദൗത്യം ഒരുപാട് കറങ്ങിയാണ് ഒരു ബസ് കിട്ടിയത്. കോട്ടയത്തു നിന്ന് ആണ് വലിയ തിരച്ചിലിനൊടുവിൽ ഈ ബസ്സ് കിട്ടിയത് അത്യാവശ്യം നന്നായി ഓടിക്കാൻ കഴിയുന്ന പെയിന്റൊക്കെ അടിച്ചു നന്നായി വൃത്തിയാക്കിയ ഒന്നായിരുന്ന ഈ ബസ് .

ബസിനു ഏകദേശം രണ്ടര മൂന്നു ലക്ഷം രൂപക്കുള്ളിലെ വിലയായുള്ളൂ എന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. പിന്നീട് ബസിനുള്ളിൽ വളരെയധികം മാറ്റങ്ങൾ വരുത്തി അതിനുള്ളിൽ ക്യാമറയും ക്രയിനുമൊക്കെ കയറ്റണ്ടതായിട്ടുണ്ടായതുകൊണ്ടു ആ രീതിയിലുള്ള രൂപമാറ്റ വരുത്തിയാണ് ഞങ്ങൾ പുറത്തിറക്കിയത്. പിന്നെ ചിത്രത്തിലെ കഥക്കനുസരിച്ചു ബസിനു വലിയ ഭംഗി ആവശ്യമില്ലാത്തതുകൊണ്ടു അത് തുരുമ്പെടുത്ത രീതിയിലേക്ക് മാറ്റാൻ വേണ്ടി ഞങ്ങൾ എല്ലാവരും ചേർന്ന് ചുറ്റിക കൊണ്ട് വണ്ടി കുറെ പൊളിച്ചു അതിനു ശേഷം തുരുമ്പെടുത്ത ഫീൽ കിട്ടാൻ വേണ്ടി സ്പ്രേ പെയിന്റ് ചെയ്തു ആ കോലത്തിലാക്കി ജോണി ആന്റണിയും ജിബുവുമൊക്കെ അന്ന് ഞങ്ങളോടൊപ്പമുണ്ടായിരുന്നു. സാലു ജോർജ് പറയുന്നു.

ADVERTISEMENT