പതിനെട്ടു മണിക്കൂർ ജോലി ചെയ്തപ്പോളാണ് ആ പ്രതിഫലം കിട്ടിയത് – ജീവിതത്തിൽ ആദ്യമായി കിട്ടിയ ശമ്പളത്തെ കുറിച്ചും അന്ന് ചെയ്തിരുന്ന ജോലിയെ കുറിച്ചും സൂര്യ പറയുന്നു.

289
ADVERTISEMENT

വളരെ സിമ്പിൾ ആയ മനുഷ്യനാണ് തമിഴ് നടൻ സൂര്യ എന്നാണ് അദ്ദേഹത്തെ അറിയാവുന്നവർ പറയാറുള്ളത്. സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും സിമ്പിൾ ആയ മാന്യനായ താരമാണ് സൂര്യ എന്ന് നടൻ പൃഥ്വിരാജ് തന്നെ ഒരിക്കൽ ഒരു അഭിമുഖത്തിൽ ;പറഞ്ഞിട്ടുണ്ട്. അനാഥർക്കും ആശ്രിതരായില്ലാത്തവർക്കുമെല്ലാം സ്വാന്തനം ഏകുന്ന ധാരാളം ജീവ കരുണയെ പ്രവർത്തനങ്ങളിൽ സൂര്യ പങ്കാളിയാണ്. ഇപ്പോൾ ദേശീയ അവാർഡിന്റെ നിറവിൽ നിൽക്കുകയാണ് താരം സൂരരൈ പൊട്രു എന്ന സുധ പ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് താരം നേടിയിരുന്നു. ഇപ്പോൾ വൈറലായിരിക്കുന്നത് മുൻപ് ഒരഭിമുഖത്തിൽ തന്റെ ജീവിതത്തിൽ താൻ ആദ്യമായി ചെയ്ത ജോലിയെ കുറിച്ചും അതിന്റെ ബിദ്ധിമുട്ടുകളെ കുറിച്ചും അന്ന് ലഭിച്ച ശമ്പളത്തെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു.

ADVERTISEMENT

സൂര്യയുടെ പിതാവ് ശിവകുമാർ തമിഴിലെ പഴയകാല നടനും വിശ്വൽ ആർട്ടിസ്റ്റുമാണ്. എന്നാൽ താൻ തന്റെ കരിയറിന്റെ തുടക്കത്തിൽ ഒരിക്കൽ പോലും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്കെത്തണം എന്ന ആഗ്രഹമുള്ളയാൾ ആയിരുന്നില്ല എന്നാണ് സൂര്യ പറയുന്നത്. കുടുംബത്തിൽ തന്നെക്കാൾ കൂടുതൽ സിനിമ മോഹം ഉള്ളത് കാർത്തിക്കായിരുന്നു എന്നും സൂര്യ പറയുന്നു. താൻ ആദ്യം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയിരുന്നതായി സൂര്യ വെളിപ്പെടുത്തുന്നു.

ഒരു ഗാർമെൻറ് ഫാക്ടറിയിൽ ആണ് താൻ ആദ്യമായി ജോലിക്ക് പോയിരുന്നത്. എല്ലാ ദിവസവും ഏകദേശം പതിനെട്ടു മണിക്കൂറോളം ജോലി ചെയ്തിട്ടായിരുന്നു തനിക്കു 736 രൂപ ശമ്പളമായി കിട്ടിയിരുന്നത്. തനിക്കു ശമ്പളം തന്നിരുന്ൻ കവറിന്റെ ഭാരം ഇപ്പോളും ഓർമയിലുണ്ടെന്നും താരം പറയുന്നു. കുട്ടികളുടെ വിദ്യാഭയസ കാര്യനഗലും മറ്റു പുനരധിവാസ കാര്യനഗലും ചെയ്യുന്ന അകാരം ഫൗണ്ടേഷൻ അദ്ദേഹം സ്ഥാപിച്ചതാണ്. സമൂഹത്തിന്റെ പിന്നോക്ക സാഹചര്യങ്ങളിൽ നിൽക്കുന്നവരെ മുന്നിലേക്ക് കൊണ്ട് വരുക എന്നതാണ് സംഘടനയുടെ ഉദ്ദേശം. ഇതിനെല്ലാം കൂട്ടായി താരത്തിന്റെ ജീവിത പങ്കാളിയും നടിയുമായ ജ്യോതികയും ഒപ്പമുണ്ട്.

ADVERTISEMENT