മലയാളികൾക്ക് കഴിഞ്ഞ 11 വർഷമായി സുപരിചിതമായ മുഖങ്ങളിലൊന്നാണ് സമീറ സനീഷ്. നിറങ്ങളോടുള്ള ഇഷ്ടമാണ് സമീറയെ ഈ മേഖലയിലേക്ക് നയിച്ചത്.
ഡാഡിക്കൂൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി-ആഷിഖ് അബു സിനിമയിൽ സമീറ അരങ്ങേറ്റം കുറിച്ചത് കുട്ടിക്കാലത്ത് വരയ്ക്കാൻ ഇഷ്ടമായിരുന്നു. ഉമ്മ ആ കഴിവ് മനസ്സിലാക്കി പ്രോത്സാഹിപ്പിച്ചു. ഉമ്മച്ചി ശക്തമായ പ്രോത്സാഹനം നൽകി. ഉമ്മച്ചി ഇല്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന സമീറ സനീഷ് ഉണ്ടാകുമായിരുന്നില്ല. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് സമീറ സനീഷ് കാര്യങ്ങൾ പങ്കുവെച്ചത്.
ആഷിഖ് അബു വിളിച്ചപ്പോൾ സിനിമ ചെയ്യണോ വേണ്ടയോ എന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു. കാരണം പരസ്യങ്ങളിൽ വലിയ തിരക്കായിരുന്നു. സിനിമ പോലൊരു ഫീൽഡ് വരുമ്പോൾ, അത് പൂർണ്ണമായും ഒഴിവാക്കി, വളരെയധികം അധ്വാനം ആവശ്യമുള്ള ഒരു മേഖലയിലേക്ക് വരുമ്പോൾ ഞാൻ എത്രത്തോളം വിജയിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഇപ്പോൾ പതിനൊന്ന് വർഷം കൊണ്ട് 150 ഓളം സിനിമകൾ ചെയ്തിട്ടുണ്ടെന്നും സമീറ പറയുന്നു.
മമ്മൂട്ടിയുടെ ചിത്രത്തിലാണ് ആദ്യമായി വസ്ത്രാലങ്കാരം നടത്തിയത്. ജീവിതത്തിലെ വലിയൊരു ഭാഗ്യമായാണ് തൻ അതിനെ കാണുന്നത്. മമ്മൂക്കയ്‌ക്കൊപ്പം എട്ട് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞാനൊരു കടുത്ത മമ്മൂട്ടി ആരാധികയാണ്. ഡാഡി കൂളിന്റെ സമയത്ത് ഒരുപാട് ആവേശം ഉണ്ടായിരുന്നു. വർഷങ്ങളായി മലയാളികളുടെ ഫാഷൻ ഐക്കണാണ് മമ്മൂക്ക. ഏത് വസ്ത്രവും ശരീരത്തിന് ഇണങ്ങും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
സാധാരണക്കാരന്റെ വേഷത്തിൽ മമ്മൂട്ടി അഭിനയിക്കുമ്പോൾ വസ്ത്രാലങ്കാരം ചെയ്യുക എന്നത് കടുത്ത വെല്ലുവിളിയാണ്. മമ്മൂക്കയ്ക്ക് എത്ര മോശം വേഷം ഇടീപ്പിച്ചാലും സാധാരക്കാരനായി തോന്നില്ല ഒരു സമ്പന്നനാണെന്നേ തോന്നു അതുകൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങൾക്കായി ഡിസൈൻ ചെയ്യുമ്പോൾ, കഴിയുന്നത്ര ഡൾ ആയ നിറങ്ങളാണ് ഉപയോഗിക്കുന്നത്. മമ്മൂക്കയ്ക്ക് പൊതുവെ വളരെ മൃദുവായ മെറ്റീരിയലാണ് ഇഷ്ടം.