മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമാണ് സത്യൻ അന്തിക്കാട്. നാലു പതിറ്റാണ്ടോളം നീണ്ട തന്റെ കരിയറിൽ 50-ലധികം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്, കൂടാതെ കുറെയേറെ സിനിമകളുടെ ഗാനരചയിതാവ് തിരക്കഥാകൃത്ത് എന്നീ നിലയിലും അദ്ദേഹം പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്.1980 കളുടെ തുടക്കത്തിൽ കുറുക്കന്റെ കല്യാണം എന്ന സിനിമയിലൂടെ തന്റെ സിനിമ ജീവിതത്തിനു അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്.
മോഹൻലാലുമായി നീണ്ട പണ്ട്രണ്ടു വർഷത്തെ പിണക്കത്തെ പറ്റിയും ഒടുക്കം അത് സോൾവ് ആയതിനെപ്പറ്റിയും ഒരിക്കൽ അദ്ദേഹം സംസാരിച്ചിരുന്നു.സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ഹിറ്റാക്കിയ സിനിമകൾ വിരലിൽ എണ്ണാവുന്നതല്ല.മോഹൻലാലിനെ കുടുംബ പ്രേക്ഷകർക്ക് ഹരമാകുന്ന രീതിയിലുള്ള ഒരുപാട് സിനിമകൾ അദ്ദേഹം സമ്മാനിച്ചു.ഒരു കമ്പ്ലീറ്റ് ആക്ടർ ആയ മോഹൻലാലിനെ സാധാരണക്കാരായ മലയാളികൾ നെഞ്ചിലേറ്റാൻ ഉതകുന്ന സന്മനസ്സുള്ളവർക്ക് സമാധാനം പോലുള്ള സിനിമകൾ സഹായിച്ചു.
മോഹൻലാലുമായി താൻ പിണക്കത്തിൽ ആയിരുന്നെന്നും എന്നാൽ താൻ അത് അറിഞ്ഞിരുന്നില്ല എന്ന് മോഹൻലാൽ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.മോഹൻലാൽ എന്ന അഭിനയകുലപതിയെ കാമറയ്ക്കു മുൻപിൽ കൊണ്ടുവരാൻ തനിക്ക് സാധിച്ചത് തന്റെ ഭാഗ്യമായിരുന്നു എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.
അപ്പുണ്ണി എന്ന സിനിമയിലാണ് മോഹൻലാൽ ആദ്യമായി സത്യനോടൊപ്പം ചേരുന്നത്.അതിനു ശേഷം ഞാൻ പടങ്ങൾ പ്ലാൻ സ്‌ചെയ്യുമ്പോഴേക്കും മോഹൻലാൽ അവിടെ എത്തിയിരിക്കും മുൻകൂട്ടി ഡേറ്റ് വാങ്ങിക്കുമായിരുന്നില്ല.സന്മനസ്സുള്ളവർക്ക് സമാധാനം ,ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ അങ്ങനെയായിരുന്നു .
എന്നാൽ പിൻഗാമി ക്കു ശേഷം സിനിമകൾ പ്ലാൻ ചെയ്താലും മോഹൻലാലിനെ കിട്ടാൻ കഴിഞ്ഞിരുന്നില്ല.ലാലിന് അങ്ങനെ വരൻ കഴിയാതെയായി അപ്പോളേക്കും മോഹൻലാൽ കൊമേർഷ്യൽ ഘടകത്തിന്റെ ഭാഗമായി മാറി കഴിഞ്ഞിരുന്നു. അത് എനിക്ക് അദ്ദേഹത്തോട് പിണക്കമുണ്ടാക്കി
മോഹൻലാലിനെ ഒഴിവാക്കാൻ തീരുമാനിച്ചു.ഇനി ലാലിനോട് സിനിമയ്ക്ക് വേണ്ടി ഡേറ്റ് ചോദിക്കണ്ട എന്ന് കരുതി. പിന്നീട് ജയറാമിന്റെയും ശ്രീനിവാസനെയും ഒക്കെ വച്ച് പടങ്ങൾ തുടങ്ങി .പൊന്മുട്ടയിടുന്ന താറാവ് ,സന്ദേശം തുടങ്ങിയ പടങ്ങൾ വൻ ഹിറ്റായതോടെ മോഹൻലാലിനെക്കുറിച്ച് ആലോചിച്ചു വിഷമിച്ചില്ല.
പക്ഷെ ആ പിണക്കം പന്ത്രണ്ട് വര്ഷം നീണ്ടു പോയത് ഞാൻ അറിഞിരുന്നില്ല.പിന്നീട് ആ പിണക്കം മാറിയത് ആലോചിക്കുമ്പോൾ തമാശയാണ്. മോഹൻലാലിൻറെ ഇരുവർ എന്ന സിനിമ പുറത്തിറങ്ങിയ സമയമായിരുന്നു. ഞാൻ കുടുംബ സമേതമാണ് ആ സിനിമ കാണാൻ പോയത് ആ പടത്തിൽ ലാലിൻറെ അഭിനയം എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു .അത്ര ഗംഭീരമായിരുന്നു ലാലിൻറെ പ്രകടനം.
ആ അഭിനയത്തിൽ ഭ്രമിച്ച ഞാൻ എത്രയും പെട്ടെന്ന് ലാലിനെ വിളിച്ചു അഭിനന്ദനം അറിയിക്കണമെന്ന് ഭാര്യയോട് പറഞ്ഞു.എന്നാൽ വിളിക്കാൻ വീട് വരെ എത്താൻ പോലും ക്ഷമ എനിക്കുണ്ടായിരുന്നില്ല.അടുത്ത് കണ്ട ഒരു എസ് ടി ഡി ബൂത്തിൽ നിന്ന് ലാലിനെ വിളിച്ചു.അദ്ദേഹത്തിന് വളരെ സന്തോഷമായി. അതോടു കൂടി എന്നിൽ ആ പിണക്കത്തിന്റെ പരിഭവം ഇല്ലാതെയായി.ലാലിനു ഈ പിണക്കാതെ കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് ലാൽ പറഞ്ഞത്