സ്വപ്രയത്നത്തിൽ മലയാള സിനിമ ലോകത്തു ഉയർന്നു വന്ന നടനാണ് ദിലീപ്. സാധാരണ കുടുംബത്തിൽ നിന്നും എത്തിയ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ മിമിക്രിയുടെ ലോകത്തിലൂടെ സിനിമയിലേക്കെത്തിയ നടൻ. അവിടെ നിന്നും വളർന്നു സഹനടനായി കൊമേഡിയനായി,സഹ സംവിധായകനായി, നിർമ്മാതാവായി ,വിതരണക്കാരനായി,തീയറ്റർ ഉടമയായി, അങ്ങനെ പടർന്നു പന്തലിച്ചു നടൻ ദിലീപ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ ഒരഭിമുഖത്തിലെ ഒരു പ്രസക്ത ഭാഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ നേരെ വന്ന വലിയ ആരോപണങ്ങളും ആക്രമിക്കപ്പെട്ട നടിയുമായുള്ള ബന്ധവുമൊകകെ നടൻ അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്. അപ്പോൾ തന്റെ നേരെ ഉള്ള ശത്രുതയും ആരോപണങ്ങളും കൂടിയപ്പോൾ എന്തുകൊണ്ടാണ് തനിക്ക് ഇത്രയും ശത്രുക്കൾ ഉണ്ടാകുന്നത്, താൻ ആർക്കും ഒരു തരത്തിലുള്ള ദ്രോഹവും ചെയ്തിട്ടില്ലല്ലോ എന്ന് ദിലീപ് സംവിധായകൻ സത്യനന്തിക്കാടിനോട് ചോദിക്കുന്നു അതിനു അദ്ദേഹം നൽകിയ മറുപിടിയും ദിലീപ് അഭിമുഖത്തിൽ പറയുന്നുണ്ട്.
അദ്ദേഹത്തോട് ദിലീപ് ചോദിച്ചു സത്യേട്ടാ എനിക്ക് വല്ല കുഴപ്പവുമുണ്ടോ? അപ്പോൾ സത്യൻ അന്തിക്കാട് പറഞ്ഞു തീർച്ചയായും വലിയ കുഴപ്പമുണ്ട്. മലയാള സിനിമയിൽ എത്തുന്നതിനു മുൻപ് നീ ഒരു മിമിക്രി ആർട്ടിസ്റ്റായിരുന്നു അവിടെ നിന്ന് മലയാള സിനിമയിൽ ഒരു സംവിധാന സഹായി ആയി എത്തി പിന്നീട് ചെറിയ ചെറിയ തുമ്മിയാൽ തെറിക്കുന്ന വേഷങ്ങൾ ചെയ്തു പിന്നീട് ചെറിയ ചെറിയ കഥാപത്രങ്ങളിലൂടെ പതുക്കെ നായകനായി എത്തി അതും കഴിഞ്ഞു വളരെ വലിയ സ്റ്റാർ വാല്യൂ ഉള്ള നായകനായി അതിനു ശേഷം കേരളത്തിലെ ഒട്ടുമിക്ക പ്രേക്ഷകരുടെയും പ്രീയങ്കരനായ ജനപ്രീയ നായകനായി. അതിനു ശേഷം സിനിമയുടെ ഒട്ടു മൈക്ക് തലങ്ങളിലും കൈ വച്ചു അതായതു അഭിനയം നിർമ്മാണം, വിതരണം , തീയറ്റർ ഉടമ അത് പോരാഞ്ഞു മലയാള സിനിമ സംഘടനയുടെ തലപ്പത്തു നിർമ്മാതാക്കളുടെ സംഘടനയുടെ തലപ്പത്തു എത്തി.
ഇതൊക്കെ പോരാഞ്ഞു മലയാളത്തിലെ ഒരു കാലത്തെ ഏറ്റവും പ്രശസ്തയായ നടിയെ വിവാഹം കഴിച്ചു, അത് കഴിഞ്ഞു രണ്ടാമത് ഒരു വിവാഹം കഴിച്ചു. അങ്ങനെ അത് അതി പ്രശസ്തയായ ഒരു നടിയെ തന്നെ. അങ്ങനെ മലയാള സിനിമയിൽ പലരും വിവാഹം കഴിക്കണം സ്വന്തമാക്കണം എന്നാഗ്രഹിച്ചു രണ്ടു നടിമാരെ കല്യാണം കഴിച്ച നിന്നെ മടല് വെട്ടി അടിക്കണം അപ്പോൾ നിന്നോട് ആൾക്കാർക്ക് ശത്രുത ഉണ്ടാകില്ലേ ഇതാണ് ആ ശത്രുതയുടെ കാരണം എന്ന് സത്യൻ അന്തിക്കാട് പറഞ്ഞതായി ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. അതോടൊപ്പം തനിക്ക് എത്തിയ ആരോപണം ഉന്നയിച്ച പലരുടെയും പ്രവർത്തികളെയും ഉദ്ദേശത്തെയും തല്ലിയും ദിലീപ് സംസാരിക്കുന്നുണ്ട്. കൃത്യമായ സമയത്തു താൻ തീർച്ചയായും തനിക്കു പറയാനുള്ളത് ജനങ്ങളോട് വന്നു പറയുമെന്ന് ദിലീപ് പറയുന്നു.