ജീവിതത്തിൽ ഒരുപാട് കാലം തന്നെ വേട്ടയാടിയ അപ്രതീക്ഷിതമായി കിട്ടിയ ആ ഒരു അടിയുടെ വേദന ഇന്നും നിലനിൽക്കുന്നു അതും കള്ളനെന്നു കരുതി – ബിജു മേനോൻ വെളിപ്പെടുത്തുന്നു.

306
ADVERTISEMENT

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ മികവോടെ അവതരിപ്പിക്കുന്നതിൽ നടൻ ബിജു മേനോന് അസാമാന്യ കഴിവാണ്. ഏത് തരാം വേഷമായിക്കോട്ട് അത് അസാമാന്യ മെയ് വഴക്കത്തോടെ അവതരിപ്പിക്കും. സഹനടൻ എന്ന നിലയിൽ നിന്നും ഒരു സൂപ്പർ സ്റ്റാർ എന്ന നിലയിലേക്ക് തരാം ഉയർന്നു വരികയാണ്. ഇപ്പോൾ അഭിനയ മികവിൽ ദേശീയ അവാർഡും കരസ്ഥമാക്കി മുന്നേറുന്നു. കോമഡിയയിലും സീരിയസ് ആയാലും വില്ലനായാലും ബിജു മേനോന്റെ കൈകളിൽ ഭദ്രം. ഇപ്പോൾ തരാം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തിൽ തനിക്കു ലഭിച്ച ഒരു അപ്രതീക്ഷിതമായ തല്ലിനെ കുറിച്ച് ഓർമ്മിച്ചെടുക്കുകയാണ്. ഒരുപാടു കാലം തന്നെ നൊമ്പരപ്പെടുത്തി ഒന്നാണ് അത് എന്നും താരം പറയുന്നു.

Also Read:എന്റെ അച്ഛൻ പറഞ്ഞു ആ പെൺകുട്ടിയെ എനിക്ക് മകളായി വേണം എനിക്ക് വധുവിനെ കാണാൻ പോലും ആഗ്രഹമില്ലായിരുന്നു. തന്റെ വിവാഹത്തെ കുറിച്ച് അന്ന് സുരേഷ് ഗോപി പറഞ്ഞത്

ADVERTISEMENT

.സ്കൂളിലും കോളേജിലും നല്ല കുട്ടിയായിരുന്ന ബിജു മേനോൻ ജീവിതത്തിൽ ഒരിക്കലേ അടിയേറ്റിട്ടുള്ളൂ.എന്നാൽ അത് പെട്ടെന്നുള്ള പ്രഹരമായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ. ഇരുമ്പഴികൾ എന്ന സിനിമ കാണാൻ തൃശൂർ ജോസ് തിയേറ്ററിൽ പോയി. ഗേറ്റിനു മുന്നിൽ പൂരം തിരക്ക്. ഒരുവിധം ആൾക്കൂട്ടത്തെ ഇടിച്ചുനിരത്തി നുഴഞ്ഞുകയറി മുന്നോട്ടുവന്നു. ഗേറ്റ് തുറന്നപ്പോൾ ഇടത്തോട്ടും വലത്തോട്ടും നോക്കാതെ ടിക്കറ്റ് കൗണ്ടറിലേക്ക് ഒറ്റ ഓട്ടം.

പെട്ടെന്ന് ഒരു കരുത്തനായ വ്യക്തി പിറകിൽ നിന്നും പിടിച്ചു വലിച്ചു കരണതു ഒരടി പൊട്ടിച്ചു. അപ്പോഴാണ് താൻ തന്റെ കയ്യിൽ കുരുങ്ങിയിരിക്കുന്ന വലിയ സ്വർണമാല ശ്രദ്ധിച്ചത്. ബഹളത്തിനിടെ എങ്ങനെയോ കയ്യിൽ ഉടക്കി പൊട്ടിയ മാല മോഷ്ടിച്ചതാണ് എന്ന് കരുതി അടിച്ചതാണ്.

അന്ന് താൻ പൊട്ടിക്കരഞ്ഞു സ്‌കൂൾ യൂണിഫോമിലുള്ള കുട്ടിയുടെ നിഷ്‌കളങ്കത ചുറ്റും കൂടിനിന്നവർക്ക് മനസ്സിലായി. അന്ന് സിനിമ കാണാൻ പോലും നിൽക്കാതെ കരഞ്ഞു കൊണ്ട് വീട്ടിലേക്കോടി ആ അടിയുടെ ഓർമ്മ മനസ്സിനെ ഏറെ കാലം വേദനിപ്പിച്ചിരുന്നു എന്ന് ബിജു മേനോൻ പറയുന്നു.

Also Read:‘സേതുരാമ അയ്യർ’ എന്ന കഥാപാത്രത്തിന്റെ ആദ്യ പേര് ആദ്യം ‘ആലി ഇമ്രാൻ’ എന്നായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ? പിന്നെ ആ പേര് മാറിയ കഥ ഇങ്ങനെ

കൊച്ചു കൊച്ചു തമാശകളും കുസൃതികളും അല്ലാതെ ആരോടും വഴക്കിട്ടില്ല. പോലീസുകാരന്റെ മകനായതിനാൽ മറ്റു കുട്ടികൾ അത്ര പെട്ടെന്ന് തന്നോട് മുട്ടൻ വരില്ലായിരുന്നു എന്ന് ബിജു മേനോൻ പറയുന്നു. അച്ഛന് ചീത്തപ്പേര് വരുമെന്ന് കരുതി ഞാൻ ആരോടും വഴക്കുണ്ടാക്കാറുമില്ല. പക്ഷേ സിനിമയിലെത്തിയപ്പോൾ ഒരു പക്ഷേ തന്റെ ശരീര പ്രക്രുതി കൊണ്ടാകാം നാലും അഞ്ചും അടിയുള്ള കഥകൾ എന്നിലേക്ക് വരുന്നു. എനിക്ക് ഒന്നിലും വലിയ താൽപ്പര്യമില്ല. നാടൻ വേഷങ്ങളാണ് എനിക്കിഷ്ടം. ഒരു സിനിമാ നടൻ എന്നതിലുപരി ഞാൻ തികച്ചും സാധാരണക്കാരനാണ്.

അയ്യപ്പനും കോശിയും ഹിറ്റായെങ്കിലും അതിനു പിന്നിൽ ചില ജീവിതങ്ങളും അവരുടെ കഥകളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആളുകൾ ഇപ്പോഴും അതേക്കുറിച്ച് സംസാരിക്കുന്നത്.

ബിജു മേനോന്റെ പുതിയ ചിത്രമായ ഒരു വടക്കൻ തല്ലു കേസ് ചിത്രത്തിൽ നല്ല അടിയുണ്ട്. പക്ഷേ, ഇത് ഒരു തല്ലു ചിത്രമല്ല . ജി ആർ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിരക്കഥയെഴുതിയപ്പോൾ കുറച്ചുകൂടി മനോഹരവും ശക്തവുമായി. 85-86 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. 100 ശതമാനം നീതിയോടെ ഈ കാലഘട്ടം പുനഃസൃഷ്ടിച്ചിരിക്കുന്നു.

Also Read:അയാൾ വൈറലായതിന് ശേഷമാണ് എന്നെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ തുടങ്ങിയതെന്നും ആറ് വർഷത്തോളമായി എന്നെ ശല്യപ്പെടുത്തുന്നുണ്ടെന്നും രോഗിയായ അമ്മയെ പോലും ശല്യപ്പെടുത്തിയെന്നും നിത്യ മേനോൻ പറഞ്ഞു.

കഥാപാത്രങ്ങളുടെ രൂപത്തിലും വേഷവിധാനത്തിലും ആ കാലഘട്ടം കാണാം. കൊല്ലത്തെ ഒരു ഗ്രാമവും അവിടത്തെ ജീവിതവുമാണ് പശ്ചാത്തലം. വൈകാരിക മുഹൂർത്തങ്ങളും പ്രണയവും ഉള്ള നല്ലൊരു കുടുംബ ചിത്രമായാണ് ഞാൻ ഇതിനെ കാണുന്നത്.

ADVERTISEMENT