എത്ര പറഞ്ഞിട്ടും അയാൾ അപ്പോൾ ഫോൺ വെക്കാൻ തയ്യാറായില്ല അയാൾക്ക് ഫോൺ സെക്സ് ചെയ്യാനുള്ള തിടുക്കത്തിലായിരുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീ രഞ്ജിനി.

372
ADVERTISEMENT

ജോൺ വിജയ് ധാരാളം സിനിമകളിൽ വില്ലൻ കഥാപാത്രമായി എത്തിയിട്ടുള്ള താരമാണ്. തമിഴിലും തെലുങ്കിലും താരം വില്ലൻ വേഷങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. അടുത്തിടെയായി അദ്ദേഹം മലയാളം ചിത്രങ്ങളിലും സജീവ സനിഗ്ദ്യമാണ്. ലൂസിഫറിലെ വില്ലൻ വേഷം അദ്ദേഹത്തിന് വലിയ റീച് ആണ് നേടിക്കൊടുത്തത്. വർഷങ്ങൾക്ക് മുൻപ് പ്രശസ്ത തമിഴ് അവതാരകയും പ്രമുഖ സീരിയൽ നടൻ അമിത് ഭാർഗ്ഗവിന്റെ ഭാര്യയുമാണ് ശ്രീ രഞ്ജിനി. താരം തന്റെ ട്വിറ്റര് അക്കൗണ്ടുകളിൽ കൂടി ആണ് വെളിപ്പെടുത്തൽ നടത്തിയത്.അയാൾ ലൈംഗിക വൈകൃതങ്ങൾക്കടിമയാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.അയാൾക്ക് മാനസിക വൈകല്യവും ഉണ്ട് എന്നാണ് തനിക്ക് തോന്നുന്നത് എന്ന് താരം വെളിപ്പെടുത്തുന്നു. അയാളുടെ കൂടെ അഭിനയിച്ചിട്ടുള്ള പല നടിമാരും തന്നോട് ഇത്തരത്തിലുള്ള അയാളുടെ പെരുമാറ്റത്തെ കുറിച്ച്പറഞ്ഞിട്ടുണ്ട്.

ADVERTISEMENT

തനിക്ക് വ്യക്തി പരമായി ഉണ്ടായ അനുഭവം താരം വെളിപ്പെടുത്തുകയാണ്. 2004 ൽ അയാളുടെ ഇന്റർവ്യൂ താൻ എടുത്തിരുന്നു പിന്നീട് അത് കഴിഞ്ഞു ഒരു മാസത്തിനു ശേഷം അയാൾ അർദ്ധരാത്രിയിൽ തന്നെ വിളിച്ചിരുന്നു. എന്നാണ് അന്നെടുത്ത അഭിമുഖം ടെലികാസ്റ്റ് ചെയ്യുന്നത് എന്നും അതിനെ കുറിച്ചാലോചിച്ചു തനിക്കു വല്ലാത്ത മനസികാസ്വസ്ഥത ആണെന്നും എന്തെന്നില്ലാത്ത ആശങ്കയിലാണ് താനെന്നും അയാൾ പറഞ്ഞു. അർദ്ധരാത്രി ആയതിനാൽ അടുത്ത ദിവസം വിളിക്കാൻ ആവശ്യപ്പെട്ടു എന്നും എന്നാൽ അയാൾക്ക് അത് സമ്മതമല്ലായിരുന്നു എന്നും രഞ്ജിനി പറയുന്നു. അയാൾക്ക് എത്രയും പെട്ടന്ന് ഫോൺ സെക്സിലേക്ക് കടക്കാൻ ആണ് താല്പര്യമുണ്ടായിരുന്നത് ആ രീതിയിൽ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ താൻ അത് നിർത്താൻ അവശ്യപ്പെട്ടു. പക്ഷേ അയാൾ അത് ചെവിക്കൊള്ളാതെ വീണ്ടും തുടരുകയായിരുന്നു. അയാളുടെ ശല്യം സഹിക്ക വയ്യാതെ ഇനി ശല്യപ്പെടുത്തിയാൽ ഇക്കാര്യം അയാളുടെ ഭാര്യയോട് പറയും എന്ന് പറഞ്ഞു അതോടെ അയാൾ ഫോൺ കട്ട് ചെയ്തു.

പിന്നീട് അയാളെ കുറിച്ച് തിരക്കിയപ്പോൾ ആണ് പല പെൺകുട്ടികളും അയാളുടെ ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. പലരോടും ഇതിലും മോശമായി പെരുമാറിയിട്ടുണ്ടെന്നു അറിയാൻ കഴിഞ്ഞു. സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രമായ കബാലിയിൽ ഒരു പ്രധാന കഥാപാത്രത്തെ ഇയാൾ ചെയ്തിരുന്നു. അതിൽ അയാളോടൊപ്പം സെൽഫി എടുക്കാൻ ചെന്ന പെൺകുട്ടികളോട് അയാൾ കിസ് ചോദിച്ചു എന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ പിന്നീട് അത് ഒരു തമാശയാണെന്നു വരുത്തി തീർത്താണ് അയാൾ തന്റെ ലൈംഗിക വൈകൃതം കാട്ടുന്നത്. മറ്റാരെങ്കിലും ഇതേപോലെ ഇയാളുടെ കുരുക്കിൽ വീണുപോകാതിരിക്കട്ടെ എന്ന് കരുതിയാണ് ഇപ്പോൾ ഇതൊക്കെ തുറന്നു പറയുന്നത് എന്ന് ശ്രീരഞ്ജിനി പറയുന്നു.

 

ADVERTISEMENT