1988-ൽ പുറത്തിറങ്ങിയ ഒരു സൂപ്പർഹിറ്റ് ഹാസ്യചിത്രമായിരുന്നു,സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന പൊൻമുട്ട ഇടുന്ന താറാവ് .ഇതിന്റെ തിരക്കഥ രഘുനാഥ് പലേരി ആയിരുന്നു.
ചിത്രത്തിലെ ലീഡിങ് ആയ തട്ടാൻ ഭാസ്കരൻ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിച്ചത്. ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു തട്ടാൻ ഭാസ്കരൻ . ജയറാം, ഇന്നസെന്റ്, ഉർവശി, ശാരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
സിനിമ റിലീസ് ചെയ്ത് വർഷങ്ങൾക്ക് ശേഷമാണ് ഒരു അഭിമുഖ വേദിയിൽ വെളിപ്പെടുത്തലുമായി നടൻ ശ്രീനിവാസൻ എത്തിയത് . പൊൻമുടയിടുന്ന താറാവ് എന്ന ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ ആകേണ്ടിയിരുന്നത് . ചിത്രത്തിന് പിന്നിലെ രസകരമായ ഒരു സംഭവം താരം വെളിപ്പെടുത്തി.
തിരക്കഥാകൃത്ത് രഘുനാഥ് പലേരി തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. മോഹൻലാലിനെയാണ് ചിത്രത്തിലെ നായകനായി ആദ്യം പരിഗണിച്ചിരുന്നത്. ജയറാം അവതരിപ്പിച്ച വേഷം തനിക്കായി മാറ്റിവച്ചിരുന്നു. പക്ഷേ സിനിമ അന്ന് നടന്നില്ല- ശ്രീനിവാസൻ പറയുന്നു. എന്നാൽ പിന്നീട് സത്യൻ അന്തിക്കാട് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ മോഹൻലാലിനെ നായകനാക്കണമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.
തിരക്കഥ വായിച്ച് കൊണ്ടിരുന്നപ്പോൾ ഇന്നസെന്റ് പറഞ്ഞ വാചകമാണ് ഇവരെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. മോഹൻലാൽ ഇതിനോടകം തന്നെ മലയാളത്തിലെ അറിയപ്പെടുന്ന താരമായി മാറിയിരുന്നു. വലിയ സിനിമകൾ ചെയ്യുന്ന നടൻ എന്ന നിലയിലും അദ്ദേഹം പേരെടുത്തു. വളരെ ലളിതമായി കഥ പറയുന്ന ചിത്രമാണ് പൊൻമുട്ട ഇടുന്ന താറാവ്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിൽ മോഹൻലാൽ നായകനായാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിക്കുമെന്നും ഇത് ചിലപ്പോൾ ചിത്രത്തിന് തന്നെ ദോഷം ചെയ്തേക്കാം എന്നും ഇന്നസെന്റ് പറഞ്ഞിരുന്നു.
അക്കരണത്താലാണ് നായക വേഷം തന്നിലേക്ക് വന്നതെന്ന് ശ്രീനിവാസൻ വെളിപ്പെടുത്തി