ഇഷ്ടമുള്ളവരെയാണ് വിവാഹം കഴിക്കുന്നത് എങ്കിൽ എനിക്ക് ഏറ്റവും ഇഷ്ടം എന്നെ തന്നെയാണ് .ഞാൻ എന്നെ വിവാഹം കഴിക്കുന്നു -ക്ഷമ ബിന്ദു

276
ADVERTISEMENT

ആണും പെണ്ണും തമ്മിൽ വിവാഹം കഴിക്കുക എന്നത് ലോകത്തെല്ലായിടത്തും സാധാരണമായ കാര്യമാണ് . എന്നാൽ ആണും ആണും വിവാഹം ചെയ്യുക എന്നതും പെണ്ണും പെണ്ണും വിവാഹം ചെയ്യുക എന്നതും ഇപ്പോൾ കൂടുതൽ പ്രചാരത്തിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ് . ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധികൾ നിശ്ചയിക്കാൻ ആവില്ല എന്നത് അയാളുടെ ജീവിതം അയാളുടെ സ്വകാര്യതയാണ് അത് മറ്റൊരാൾക്കും ഇടപെട്ടു അവരുടെ ഇച്ഛക്ക് അനുസൃതമായി മാറ്റം വരുത്താൻ ആവില്ല എന്നത് അരക്കിട്ടുറപ്പിക്കുന്നതു പോലെയാണ് ലോകത്തു പല രാജ്യത്തും സ്വോവർഗ്ഗ വിവാഹം നിയമാനുസൃതമാക്കിയത് . ഇപ്പോൾ ഒട്ടും തന്നെ പൊതു സമൂഹത്തിനു പരിചിതമല്ലാത്ത ഇന്ത്യയിൽ കേട്ടുകേൾവി പോലും ഇല്ലാത്ത പ്രതിഭാസമാണ് സോളോഗാമി അഥവാ തന്നെ തന്നെ വിവാഹം കഴിക്കുക എന്നത് .വിദേശങ്ങളിൽ ഇതൊരു പുതുമ അല്ലെങ്കിലും നമുക്ക് ചിലർക്കെങ്കിലും ഇതിനെ പറ്റി ഒരു ധാരണ ഉണ്ടാകില്ല

അതിനൊരു മാറ്റമായി ഗുജറാത്ത് സ്വദേശിയായ ക്ഷമ ബിന്ദു സ്വയം വിവാഹിതയാകാൻ തയ്യാറാകുന്നത് .ഇന്ത്യയിലെ ആദ്യത്തെ സോളോഗാമി ജൂൺ 11 നു നടന്നു . ഒരു വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഇതിലുണ്ടാവും. വിവാഹം കഴിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എങ്കിലും ഒരു വധു ആവാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് സ്വയം വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചുവെന്നാണ് ക്ഷമ ബിന്ദു പറയുന്നത്.

ADVERTISEMENT

ഇപ്പോളും സ്വവർഗ്ഗ വിവാഹത്തെ പോലും അംഗീകരിക്കാൻ മാനസിക വളർച്ചയെത്താത്ത മനുഷ്യർ നമ്മുടെ നാട്ടിൽ ഭൂരിപക്ഷമാണ് എന്നത് സംഘടകരമാണ് എങ്കിലും അത് ഒരു യാഥാർഥ്യമാണ്. ആ സാമൂഹിക പശ്ചാത്തലത്തിലാണ് ഇപ്പോൾ സോളോഗാമി അഥവാ സ്വൊയം വിവാഹം കഴിക്കുക എന്ന ഒരു രീതിയുമായി ഒരു യുവതി എത്തുന്നത് .

ADVERTISEMENT