നിന്റെ ഉമ്മയ്ക്കും ബാപ്പയ്ക്കും ഇതേ തിടുക്കം കാണില്ലേ – അന്ന് മമ്മൂക്ക തന്നോട് നേരിട്ട് പറഞ്ഞ ആരുടേയും ഹൃദയം തൊടുന്ന ആ സംഭവം ലാലേട്ടൻ തുറന്നു പറയുന്നു.

388
ADVERTISEMENT

മോഹൻലാലും മമ്മൂട്ടിയും മലയാളത്തിന്റെ രണ്ടു ഇതിഹാസ താരങ്ങൾ . മറ്റു സിനിമ മേഖലയിൽ ആരാധകർ തമ്മിൽ മാത്രമല്ല നടൻമാർ തമ്മിൽ പോലും ശത്രുതയും പകയും കൊണ്ട് നടക്കാറുമുണ്ട് . എന്നാൽ മലയാളത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ് . ആരാധകർ തമ്മിൽ ചില്ലറ പ്രശനങ്ങൾ നടക്കും എങ്കിലും ഇരു താരങ്ങൾക്കും ഇടയിൽ വളരെ ഊഷ്‌മളമായ ഒരു ആത്മ ബന്ധം നിലനിൽക്കുന്നുണ്ട്. അത് ഇരുവരും പല അവസരങ്ങളിലും വെളിപ്പെടുത്താറുമുണ്ട് .

തന്റെ പിതാവിന്റെ അതേ സ്നേഹം ജീവിതത്തിൽ പകർത്തിയ മകനാണ് മമ്മൂട്ടിയെന്ന് മോഹൻലാൽ പറയുന്നത് . അതിനെ സാധൂകരിക്കാൻ മോഹൻലാൽ പഴയൊരു സംഭവം വെളിപ്പെടുത്തുകയാണ് . ഇക്കാര്യം തന്നോട് പറഞ്ഞത് ഇച്ചാക്ക തന്നെയാണ് പറഞ്ഞത് എന്ന് ലാൽ പറയുന്നു. ദുൽഖർ സൽമാന്റെ ജനന സമയത്തായിരുന്നു ഇത്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ…

ADVERTISEMENT

ദുൽഖർ സൽമാൻ ജനിച്ച സമയം മമ്മൂട്ടിക്ക് ചെന്നൈ നഗരം വിട്ടു നിൽക്കാൻ പറ്റാത്ത അത്ര തിരക്കായിരുന്നു. സെറ്റിൽ നിന്ന് സെറ്റിലേക്കുള്ള യാത്രകൾ. അന്നത്തെ സിനിമ ഇന്നത്തെ പോലെ ആയിരുന്നില്ല. മാസത്തിലൊരിക്കൽ വീട്ടിലെത്താൻ പലപ്പോഴും ബുദ്ധിമുട്ടാണ്. ഒരു ദിവസം രാത്രി അദ്ദേഹം കൊച്ചിയിലെ വീട്ടിൽ പോയി രാവിലെ ചെന്നൈയിലേക്ക് മടങ്ങി. ആ സമയം ചെമ്പിൽ ചെന്ന് അച്ഛനെ കണ്ടില്ല. കുറച്ചു ദിവസം കഴിഞ്ഞ് ബാപ്പ വിളിച്ചപ്പോൾ എന്താ വരാത്തത് എന്ന് ചോദിച്ചു. “മോനെ കാണാൻ തിരക്കായിരുന്നു, ഒന്ന് ഓടി വന്നു കണ്ടു തിരിച്ചു പോയി , ഞാൻ ഉടൻ തന്നെ മടങ്ങി വരാം എന്ന് മമ്മൂക്ക പറഞ്ഞു. അപ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ ആരുടേയും ഹൃദയം തൊടുന്നതാണ് എന്ന് ലാൽ പറയുന്നു. അദ്ദേഹത്തിന്റെ ബാപ്പ മറുപിടിയായി മമ്മൂട്ടിയോട് പറഞ്ഞത് ഇതാണ് ചെമ്പിലുള്ള ബാപ്പയ്ക്കും ഉമ്മയ്ക്കും ഇതുപോലെ തങ്ങളുടെ മകനെ കാണാൻ തിടുക്കം കാണില്ലേ എന്ന്. ഇത് തന്നോട് മമ്മൂക്ക തന്നെ പറഞ്ഞതാണ് എന്ന് ലാലേട്ടൻ പറയുന്നു.

ഇതൊരു വലിയ സ്നേഹമാണ്. അത് അനുഭവിക്കാനും അതേ അർത്ഥത്തിൽ ജീവിതത്തിൽ പകർത്താനും കഴിയുന്നത് അതിലും വലിയ അനുഗ്രഹമാണ്. അച്ഛന്റെ അതേ സ്നേഹം ജീവിതത്തിൽ അനുകരിച്ച മകനാണ് മമ്മൂട്ടി. ഏത് തിരക്കിനിടയിലും അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കാൻ ഓടിയെത്തും. സിനിമയിൽ ഇതിനായി മാത്രം ആണ് അദ്ദേഹം വിട്ടു വീഴ്ച ചെയ്യാറ് . പലപ്പോഴും ഈ വാത്സല്യവും സ്നേഹവും അടുത്ത് നിന്ന് കണ്ടിട്ടുള്ള ആളാണ് ഞാൻ. അതിൽ തനിക്കും കുടുംബത്തിനും കുറച്ച് സ്‌നേഹവും വാത്സല്യവും ലഭിച്ചിട്ടുണ്ടെന്നും താരങ്ങളെ പോലെ തന്നെ ഇരു കുടുംബാംഗങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നും മോഹൻലാൽ പറയുന്നു. സന്തോഷത്തിലും ദുഖത്തിലും ഇരു കുടുംബാംഗങ്ങളും പങ്ക് ചേരാറുണ്ട് എന്നും ലാൽ പറയുന്നു.

ADVERTISEMENT