മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ നട്ടെല്ലും മുതൽക്കൂട്ടുമാണെന്നുള്ള കാര്യത്തിൽ സംശയം ഇല്ലാത്തതാണ്.എഴുപതുകളുടെ തുടക്കത്തിൽ വിദ്യാർഥി ആയിരിക്കെ അഭിനയ മോഹം മനസിലുള്ളതിനാൽ സിനിമകളിൽ അഭിനയിച്ചു വെങ്കിലും എൺപതുകളുടെ തുടക്കത്തിൽ ആണ് മമ്മൂട്ടി അഭിനയ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നത്.വിദ്യാഭ്യാസ യോഗ്യതകൊണ്ടും പ്രൊഫെഷൻ കൊണ്ടും വക്കീൽ ആകേണ്ടിയിരുന്ന ആൾ അഭിനയമോഹം കൊണ്ട് നടനായി. 1981 ൽ അദ്ദേഹം നായകനായി അഭിനയിച്ച തൃഷ്ണയാണ് ആദ്യത്തെ സൂപ്പര്ഹിറ്റ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് അദ്ദേഹത്തെ ആരാധകർ മാറ്റി കഴിഞ്ഞിരുന്നു. വില്ലനായി വന്ന ഒരു താരം ഒരിക്കലും മലയാള സിനിമയുടെ ചുക്കാൻ പിടിക്കുന്ന ഒരാൾ ആകുമെന്ന് മോഹൻലാൽ എന്ന നടന്റെ ആദ്യ ചിത്രം കണ്ടിറങ്ങിയ ആരും കരുതിയിട്ടുണ്ടാകില്ല. സഹനടനായും വില്ലനായും ഒക്കെ അഭിനയിച്ചു മുന്നേറിക്കൊണ്ടിരുന്ന മോഹൻലാൽ കരിയറിന്റെ തുടക്കത്തിൽ ധാരാളം ചിത്രങ്ങളിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിരുന്നു. മമ്മൂട്ടി നായകനായ ചിത്രങ്ങളിൽ ആദ്യ കാലത്തു മോഹൻലാൽ സഹനടനായും എത്തിയിട്ടുണ്ട്. കരിയറിൽ അനശ്വര നടൻ ജയനൊപ്പവും ലാൽ വില്ലനായി എത്തിയിരുന്നു./ പക്ഷേ പിന്നീടങ്ങോട്ട് വിജയത്തിന്റെ പടവുകൾ പിഴക്കാത്ത കാലടികളുമായി മോഹൻലാൽ നടന്നു കയറുകയായിരുന്നു. വളരെ വേഗത്തിൽ സൂപ്പർ താരം പദവിയിലേക്ക് എത്തിപ്പെട്ട മോഹൻലാൽ കരിയറിലൊരിക്കലും പിന്നൊട്ടു പോകേണ്ട ഒരവസ്ഥ നേരിട്ടിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോൾ ചർച്ചയാവുന്നതു രണ്ടു വ്യത്യസ്ത അഭിമുഖങ്ങളിൽ ഇരു താരങ്ങളോടും തങ്ങളുടെ സൂപ്പർ സ്റ്റാർഡം എന്ന പദവിയെ കുറിച്ച് സംസാരിച്ചപ്പോൾ അവർ നൽകിയ വ്യത്യസ്തങ്ങളായ മറുപിടികൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
1995 ൽ ഏഷ്യാനെറ്റ് നു കൊടുത്ത ഒരു അഭിമുഖത്തിൽ അവതാരകൻ സൂപ്പർ സ്റ്റാർ എന്നതിനെക്കുറിച്ചുള്ള ചോദ്യം ചോദിച്ചപ്പോഴുള്ള മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു, “സൂപ്പർ താരം എന്ന് വിളിച്ചു ആക്ഷേപിക്കുന്നതിനേക്കാൾ ഒരു നല്ല നടൻ എന്ന നിലയിൽ അറിയപ്പെടുന്നതാണ് എനിക്ക് സന്തോഷം. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതും. ഒരു താരത്തിനുള്ള ഒരു നന്മകളോ തിന്മകളോ ദോഷമോ ഉള്ള ആളല്ല ഞാൻ .ഞാനൊരു സാധാരണക്കാരനാണ് ഒരു സിനിമയിൽ അഭിനയിക്കുന്ന ഒരാൾ എന്ന് കൂട്ടിയാൽ മതി എന്നാണ് അദ്ദേഹം തുറന്നു പറഞ്ഞത്.”
മമ്മൂട്ടിയുടെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ ആരാധകർ വലിയ ആഘോഷത്തോടെയാണ് സ്വീകരിച്ചത് അതാണ് മമ്മൂട്ടി എന്ന നടൻ എന്നും അതാണ് ആ മനസ്സിന്റെ വലിപ്പം എന്നും ഒക്കെയുള്ള കമെന്റുകളാണ് ഫാൻ പേജുകളിൽ നിറയുന്നത്.
ഇതേ സമയം വളരെ മുൻപ് സൂപ്പർ താരമെന്ന പദവിയിൽ എത്തിനിൽക്കുന്ന സമയത്തു ഇതേ ചോദ്യം നടൻ മോഹൻലാലും നേരിട്ടിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ മറുപിടിയാണ് മമ്മൂട്ടിയുടെ മറുപിടിക്കൊപ്പംവൈറലായിരിക്കുന്നത്. ലാൽ വളരെ വിനയത്തോടെയാണ് സംസാരിച്ചത് എങ്കിലും അദ്ദേഹം തനിക്ക് ലഭിച്ച സൂപ്പർ താര പദവി അല്ലെങ്കിൽ ഒരു സൂപ്പർ താരമെന്ന പ്രയോഗത്തെ വളരെയധികം താല്പര്യത്തോടെ സ്വീകരിച്ച രീതിയിൽ തന്നെയാണ് മറുപിടി പറഞ്ഞത് അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ ” ഇപ്പോൾ ആദ്യമായിട്ടല്ലല്ലോ ഒരു സൂപ്പർ സ്റ്റാർ ഉണ്ടാകുന്നത് ലോകത്തെല്ലായിടത്തും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്ന മറ്റാരെങ്കിലും ഈ പദവിയിലേക്ക് വരുന്നത് വരെ എന്റെ ഈ സൂപ്പർ സ്റ്റാർടം അല്ലെങ്കിൽ സൂപ്പർ സ്റ്റാർ എന്ന പദവി നിലനിൽക്കും പിന്നീട് ഞാൻ ഇതങ്ങോട്ടു കൊടുക്കും” ഇതാണ് ലാൽ പറയുന്നത്.
ഈ രണ്ടു വിഡിയോയും ഒന്നിച്ചു ചേർത്താണ് ആരാധകർ ആഘോഷിക്കുന്നത്. ലാൽ ആ പദവി സ്വീകരിച്ചതും മമ്മൂക്ക ആ പദവി നൽകി അധിക്ഷേപിക്കരുത് എന്ന് പറയുന്നതും ഇരുവരുടെയും വ്യത്യസ്തമായ നിലപാടുകളും ജീവിത വീക്ഷണവും എളിമയുമൊക്കെയാണെങ്കിലും ഇരുവരും ഇന്ത്യൻ സിനിമയിലെ താനാണ് രണ്ടു സൂപ്പർ സ്റ്റാറുകളാണ്. മമ്മൂക്ക അതിനെ അവഗണിച്ചെങ്കിലും അദ്ദേഹവും വര്ഷങ്ങളായി ആ സസൂപ്പർ താര പദവി അലങ്കരിച്ചു മുന്നേറുന്നു. ഇനി വരുന്ന തലമുറയിലെ ആർകെങ്കിലും അത് കൈമാറുമെന്ന് പറഞ്ഞ ലാലിന് അഭിനയ ജീവിതം തുടങ്ങി നാൽപതു വർഷം പിന്നിട്ടിട്ടും അങ്ങനെ ഒരു ഭീഷണി നേരിട്ടിട്ടില്ല. അതുമാത്രമല്ല ഇരുവരുടെയും സ്റ്റാർഡം ഇന്നേവരെ പരസ്പരമൊരു വെല്ലുവിളിയായിട്ടില്ല എന്നതാണ് വസ്തുത.