മലയാള സാഹിത്യ ലോകത്തെ എടുത്തു പറയേണ്ട പ്രതിഭ എഴുത്തുകാരൻ ,കാർട്ടൂണിസ്റ്റ്. തന്റെ വരകളില്ലോടെ കേരളം സാമൂഹിക സാംസ്ക്കാരിക മേഖലയിൽ വിജയൻ ഉണ്ടാക്കിയ ചലഞങ്ങൾ ചിന്തകൾ ഇവയൊന്നും ചെറുതല്ല. സാഹിത്യത്തിനുള്ള ഒട്ടു മിക്ക അവാർഡും കരസ്ഥമാക്കിയ ഈ പ്രതിഭയ്ക്ക് രണ്ടായിരതിമൂന്നിൽ ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 2005 ൽ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഖസാക്കിന്റെ ഇതിഹാസം എന്ന അദ്ദേഹത്തിന്റെ ഒറ്റ നോവലിന്റെ പേര് പറഞ്ഞാൽ അദ്ദേഹത്തെ തിരിച്ചറിയാത്തവർ നമുക്കിടയിൽ വിരളമായിരിക്കും.
വായിക്കാൻ മറക്കണ്ട:മമ്മൂക്കയുടെ നിസ്‌കാരവും മതപരമായ വിശ്വാസവുമൊക്കെ എങ്ങനെ? തെസ്നി ഖാൻ അധികമാർക്കുമറിയാത്ത ആ സത്യം വെളിപ്പെടുത്തുന്നു.
അദ്ദേഹത്തെ പറ്റി ചെറിയ ഒരാമുഖം നൽകിയത് ഒരു പക്ഷേ ആ പ്രതിഭയെ അറിയാത്തവർ ഉണ്ടെങ്കിൽ ഈ സ്റ്റോറി വായിച്ചതിനു ശേഷം വികാരത്തള്ളിച്ചയിൽ അദ്ദേഹത്തിനെതിരെ മോശം വാക്കുകൾ ചൊരിയാതിരിക്കാനാണ് എന്നത് അറിയിക്കുന്നു. ഇവിടെ പങ്ക് വെക്കുന്നത് വർഷങ്ങൾക്ക് മുൻപ് ഒരഭിമുഖത്തിൽ അദ്ദേഹം പങ്ക് വെച്ച കാര്യങ്ങൾ ആണ്. തനിക്ക് മലയാളത്തിന്റെ സൂപ്പർ താരം മ്മൂട്ടിയെ മനസിലാക്കാൻ പറ്റാതെ പോയ അനുഭവം വളരെ വിനയപുരസ്സരം ഒരു സെൽഫ് ട്രോളായി അദ്ദേഹം അന്ന് അവതരിപ്പിച്ചിരുന്നു.
കലയുടെ രണ്ട് വ്യത്യസ്ത മേഖലകളിൽ ആണ് ഇരുവരും പ്രവർത്തിക്കുന്നത് . ഇരുവരും അവരവരുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അതിനാൽ, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അതായത് മമ്മൂട്ടിയും ഒ.വി. വിജയൻ ഒരു ചെറിയ കാര്യമല്ല. ഏറെ നാളുകൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന ഒരു പുസ്തകമേളയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആ സമയത്തും മലയാള സിനിമയിൽ അറിയപ്പെടുന്ന പേരായിരുന്നു മമ്മൂട്ടി. കണ്ടപ്പോൾ ഒ.വി. വിജയനെ പുസ്തകമേളയിൽ കണ്ട മമ്മൂട്ടി പെട്ടന്ന് അടുത്ത് ചെന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്തത് ‘വിജയേട്ടാ’ എന്നാണ്. ഒ.വി.ക്ക് തന്നോട് സംസാരിക്കുന്ന ഈ യുവാവിനെ പെട്ടന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.
എന്നാൽ മമ്മൂട്ടി യാതൊരു അതൃപ്തിയോ ഈഗോയോ പുറപ്പെടുവിക്കാതെ തന്റെ പേരും തൊഴിലും വെളിപ്പെടുത്തി സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. ആ സംഭാഷണം ഒ.വി. വിജയൻ അനുസ്മരിക്കുന്നത് ഇങ്ങനെ:
മമ്മൂട്ടി വന്നു സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞു “ക്ഷമിക്കണം ഞാൻ എനിക്ക് മനസിലാകുന്നില്ല”
“എന്റെ പേര് മമ്മൂട്ടി”: യുവാവ് വിനയത്തോടെ പറഞ്ഞു.
ഒ വി തന്നെ പറയുകയാണ് : ഇനി ഈ വിഡ്ഢിയുടെ ചോദ്യം അത് ഹൈലൈറ്റ് ചെയ്യണം: ഞാൻ ചോദിച്ചു, “മമ്മൂട്ടി, നിങ്ങൾ ജീവിതത്തിൽ എന്താണ് ചെയ്യുന്നത്?”
“ഞാൻ ഒരു അഭിനേതാവാണ്.”
ഞാൻ പുഞ്ചിരിച്ചു. മമ്മൂട്ടി തിരിച്ചു ചിരിച്ചു. ആ എളിയ മനസുള്ള അഹങ്കാരമൊട്ടും തോന്നാത്ത ആ യുവാവിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഒ വി വിജയൻ എന്ന ആൾ അദ്ദേഹത്തെ തിരിച്ചറിയാത്ത സാരമുള്ള കാര്യമല്ല ദൈവത്തിനു അദ്ദേഹത്തെ അറിയാം. ഇതാണ് തന്റെ അറിവില്ലായ്മയെ സ്വൊയം പഴിച്ചു കൊണ്ട് അന്ന് ഒ വി വിജയൻ പറഞ്ഞത്. ഭാവനയുടെ ലോകത്തു സഞ്ചരിക്കുന്ന സ്വോപ്ന ജീവികൾ ആണ് എഴുത്തുകാർ എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. ഒരു പക്ഷേ ഏതോ ഒരു സ്വോപ്നാടനത്തിലാകാം അദ്ദേഹമന്നു മമ്മൂട്ടിയെ കണ്ടത്. അതാവാം ഇങ്ങനെ സംഭവിച്ചത്. അറിഞ്ഞു കൊണ്ട് മമ്മൂട്ടി എന്ന നടനെ അറിയില്ല എന്ന് ഭവിക്കേണ്ട ആവശ്യം ഒ വി വിജയൻ എന്ന വ്യക്തിക്കുണ്ടെന്നു തോന്നുന്നില്ല.
വായിക്കാൻ മറക്കണ്ട:മലയാളത്തിൽ ഇതിഹാസ ചരിത്ര കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തെക്കാൾ മികച്ച ഒരാളില്ലെന്നു തന്നെ ഞാൻ ധൈര്യമായി പറയും – സുരേഷ് ഗോപി