പൃഥ്‌വി മടിയനാണ് കറക്ട് സമയത്തു എത്തില്ല എന്നൊക്കെയുള്ള ഗോസ്സിപ്പിനെ കുറിച്ച് പൃഥ്വിയോട് ചോദിച്ചത് മാത്രമേ അവതാരക വീണക്ക് ഓർമ്മയുള്ളു.. മമ്മൂക്കയെ പോലെ തഗ്ഗുകളുടെ രാജാവായി പൃഥ്‌വിയും.

337
ADVERTISEMENT

 

പലപ്പോഴും മുൻനിര നടന്മാരെ അവരുടെ വ്യക്തി പ്രഭാവവും കഴിവും പ്രായവും ഒന്നും നോക്കാതെ മണ്ടൻ ചോദ്യങ്ങളുമായി സമീപിക്കുകയും നല്ല തഗ്ഗ് മറുപിടികൾ ചോദിച്ചു മേടിക്കുകയും ചെയ്യുക എന്നത് ചില അവതാരകരുടെ സ്ഥിരം പരിപാടിയാണ്, പലപ്പോഴും എന്തെങ്കിലുമൊരു വിവാദം ഒരു നടന്റെ വായിൽ നിന്ന് വീണു കിട്ടുക എന്ന ഉദ്ദേഹത്തോടെയാണ് പല ചാനലും അവതാരകരെ കൊണ്ട് ഇത്തരത്തിൽ ചൊറിയുന്ന മണ്ടൻ ചോദ്യങ്ങൾ ചോദിക്കുക. അത്തരം ചോദ്യങ്ങൾക്ക് കിടിലൻ തഗ്ഗ് മറുപിടികൾ നൽകുക എന്നത് ചില താരങ്ങളുടെ സ്വൊഭാവമാണ്. പലപ്പോഴും ചാനൽ മുതലാളിമാരുടെ ഇത്തരം കുബുദ്ധിയിൽ വീണു പോയി ട്രോളുകൾ ഏറ്റുവാങ്ങുന്നത് പാവം അവതാരകരും ആണ്. അത്തരത്തിൽ ഒരു സംഭവമാണ് കുറച്ചു നാളുകൾക്ക് മുൻപ് വളരെ പോപ്പുലർ ആയി ഇപ്പോൾ ട്രെൻഡിങ്ങിൽ നിൽക്കുന്ന അവതാരക വീണയും നടൻ പൃഥ്വിരാജുമായി ഒരു ഓൺലൈൻ അഭിമുഖ പരിപാടിക്കിടെ വീണയുടെ ഒരു നമ്പർ വൺ മണ്ടൻ ചോദ്യത്തിന് പൃഥ്‌വി നൽകിയ രസികൻ മറുപിടി.

ADVERTISEMENT

താണ ടുത്തിടെ മേജർ രവിയെ ഇന്റർവ്യൂ ചെയ്തിരുന്നു എ[അപ്പോൾ അദ്ദേഹം പറഞ്ഞു ഞാനാ പൃഥ്വിരാജുമായി ഒരു സിനിമ ചെയ്യുന്നത്തിനു മുൻപ് പലരും എന്നോട് പറഞ്ഞു പൃഥ്‌വി വളരെ വലിയ മടിയനും അലസനുമാണ് അയാൾ സമയത്തിന് അഭിനയിക്കാൻ ഒന്നും എത്തില്ല എന്നൊക്കെ. ആ പ്രചാരണത്തെ കുറിച്ച് അന്ന് താൻ നേരിട്ട് പ്രിഥ്വിയോട് ചോദിച്ചു എന്നും അപ്പോൾ പൃഥ്വി പറഞ്ഞു സാർ രണ്ടു ദിവസം എന്റെ കൂടെ ജോലി ചെയ്തു നോക്ക് അപ്പോൾ താങ്കൾക്ക് നേരിട്ട് മനസ്സിലാക്കാമല്ലോ എന്ന് പൃഥ്വിരാജ് പറഞ്ഞു പിന്നീട് താരത്തിനൊപ്പം വർക്ക് ചെയ്തതിനു ശേഷം അതൊക്കെ വെറും കുപ്രചരണങ്ങൾ ആണെന്നും അയാൾ വളരെ ഡെഡിക്കേറ്റഡ് ആയ നടൻ ആണെന്നും അന്ന് തന്നോട് മേജർ രവി പറഞ്ഞു എന്ന് വീണ പറയുന്നു പക്ഷേ അവിടെ വീണയുടെ ചോദ്യം ഇനിയും എത്തിയിട്ടില്ല അതാണ് രസം വീണ ചോദിച്ചത് ഇങ്ങനെ അപ്പോൾ പിന്നെ എങ്ങനെയാണ് പൃഥ്വിയെ കുറിച്ചുള്ള ഇത്തരം ഗോസിപ്പുകൾ സിനിമ മേഖലയിൽ ഉണ്ടാവുന്നത് എന്ന്. അതിനുള്ള താരത്തിന്റെ മറുപിടിയാണ് എപിക്. അത് ഞാൻ തന്നെ പറഞ്ഞു പരത്തുന്നതാണ് എന്നതാണ് പൃഥ്വിരാജ് പറയുന്നത്. സത്യത്തിൽ ആ മര്പ്പിടി കേട്ട് വാ പൊളിച്ചിരിക്കുന്ന വീണയെ നമുക്ക് വിഡിയോയിൽ കാണാം അപ്പോൾ ചളിപ്പ് മാറ്റാൻ അങ്ങനെ ആണല്ലേ എന്ന് അവർ ചോദിക്കുമ്പോൾ പൃഥ്വി പറയുന്നുണ്ട് പിന്നെ എന്നെ പറ്റിയുള്ള ഗോസിപ്പുകൾ എങ്ങനെയാണു ഉണ്ടാകുന്നത് എന്ന് എന്നോട് ചോദിച്ചാൽ പിന്നെ ഞാൻ എന്താണ് പറയേണ്ടത് എന്ന്. സത്യത്തിൽ മലയാളത്തിൽ അവതാരകർ കുറച്ചു കൂടി മെച്ചപ്പെടേണ്ടതുണ്ട് എന്ന് തന്നെയാണ് അഭിപ്രായം.

ADVERTISEMENT