നടനും അവതാരകനും എം പി യുമായ സുരേഷ്‌ഗോപി തന്റെ സുഹൃത്ത് കൂടിയായ മമ്മൂട്ടിയെ കുറിച്ചാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.കുറേക്കാലം സിനിമയിൽ നിന്ന് വിട്ടു നിന്ന അദ്ദേഹം ഇപ്പോൾ ശക്തമായ ഒരുപിടി കഥാപാത്രങ്ങളുമായി വെള്ളിത്തിരയിൽ തിരിച്ചെത്തിയിരിക്കുകയ്യാണ്.നടൻ എന്നതിലുപരി അദ്ദേഹത്തെ ജനങ്ങളുടെ പ്രിയനായി മാറ്റിയിരിക്കുന്നത് അദ്ദേഹം ഒരു മനുഷ്യസ്നേഹി കൂടിയായതിനാലാണ്. മമ്മൂട്ടിയും സുരേഷ്‌ഗോപിയും പോലീസ് വേഷങ്ങളിൽ എന്നും കിടപിടിക്കുന്ന കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വച്ചിട്ടുളള്ളത്.ദി കിംഗ് ആൻഡ് കമ്മീഷണർ സിനിമയാണ് ഇരുവരുടേതുമായി പുറത്തിറങ്ങിയ അവസാന ചിത്രം
മാമാങ്കം സിനിമ അണിയറയിൽ ഒരുങ്ങുന്ന സമയത്ത് ഒരു ഇന്റർവ്യൂ നടക്കുന്നതിനിടയിലാണ് അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചത്. മലയാളത്തിൽ ഇതിഹാസ ചരിത്ര കഥാപാത്രങ്ങൾ ചെയ്യാൻ മമ്മൂട്ടിയേക്കാൾ മികച്ച ഒരാളില്ല. ഒരു വടക്കൻ വീരഗാഥ,പഴശ്ശിരാജാ എന്നിവയിലെ അദ്ദേഹം മനോഹരമാക്കിയ കഥാപാത്രങ്ങൾ അതിനെ അന്വർത്ഥമാക്കുന്നവയാണ്. മാമാങ്കവും മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമായിരിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം എനിക്കെന്റെ മുതിർന്ന സഹോദരനെ പോലെയാണ് ഇത് തുറന്നു പറയാൻ എനിക്കൊരു മടിയുമില്ലെന്നു സുരേഷ്‌ഗോപി പറയുന്നു. എന്നാൽ ഇരുവരും തമ്മിൽ ചില സൗന്ദര്യ പിണക്കൽ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതൊന്നും ഒരു നല്ല ബന്ധത്തെ ഉലയ്ക്കൽ കെല്പുള്ളവയല്ലെന്നും സുരേഷ് ഗോപി പ്രതിവചിക്കുന്നു.ഇരുവരും തമ്മിലുള്ള ബഹുമാനപൂര്ണമായ ഒരു ബന്ധമാണുള്ളത്.ഇപ്പോളും അദ്ദേഹത്തിൻറെ ഫോൺ വന്നാൽ തൻ അറിയാതെ എഴുന്നേറ്റു പോകുമെന്നും സുരേഷ്‌ഗോപി പറയുന്നു.
ചരിത്ര കഥാപത്രങ്ങൾ ചെയ്യാൻ മമ്മൂട്ടിയേക്കാൾ അനുയോജ്യനായ മറ്റൊരു നായക നടൻ മലയാളത്തിൽ ഇല്ല എന്ന് മുൻപ് പല സംവിധായകരും താരങ്ങളും പറഞ്ഞിട്ടുണ്ട് . ഒരു നായക നടന് ആവശ്യമായ ശരീര സൗന്ദര്യം രൂപ സൗകുമാര്യം പൗരുഷം എല്ലാം ഒത്തിണങ്ങിയ താരമാണ് മമ്മൂട്ടി എന്നുള്ളതിൽ സംശയമില്ല . മഹാ നടൻ തിലകൻ തന്നെ മുൻപൊരിക്കൽ മമ്മൂട്ടിയോട് ഇത് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ചരിത്ര പ്രാധാന്യമുള്ള കഥാപത്രനഗളിൽ എത്തിയപ്പോഴെല്ലാം ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അത് തനനെയാണ് സുരേഷ് ഗോപിയും പറഞ്ഞതിന്റെ അർത്ഥം. മമ്മൂട്ടി ചന്തുവായെത്തിയ വടക്കൻ വീർ ഗാഥയിൽ ആരോമൽ ചേകവരായി സുരേഷ് ഗോപി എത്തിയിരുന്നു. ആ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ താനാണ് ഏറ്റവും വലിയ വിജയങ്ങൾ ആയിരുന്നു.