മനുഷ്യൻ തന്റെ ജീവിതയാത്രയിൽ ഓരോ ദിവസവും മെച്ചപ്പെടുത്തണം എന്നാണ് പറയാറ്. ഓരോ ദിവസവും നമ്മൾ നമ്മളെ തിരുത്തി ചിന്തകളും പ്രവർത്തികളും കൂടുതൽ മെച്ചപ്പെടുത്തി വേണം മുന്നേറാൻ. അത്തരത്തിൽ സ്വയം മെച്ചപ്പെടുത്താൻ പ്രത്യേകിച്ചു് തന്റെ ചിന്തകളെ , അങ്ങനെ ഒരാളാണ് മോഹൻലാൽ എന്ന മലയാളത്തിന്റെ നടന വിസ്മയം. ലാലിന്റെ ഓരോ അഭിമുഖങ്ങളിലും അദ്ദേഹം പറയുന്ന കാര്യങ്ങൾ പലതും ചിന്തോദ്വീപങ്ങളാണ്. അത്തരത്തിൽ ഒരഭിമുഖത്തിൽ ലാൽ തന്റെ ഭാര്യയുമായുള്ള ഒരനുഭവം പങ്ക് വെക്കുകയായിരുന്നു.
സിനിമയിലെ തിരക്കുകൾ മൂലം വ്യക്തിപരവും കുടുംബപരവുമായ പല കാര്യങ്ങളും മറന്നു പോകുന്ന വ്യക്തിയാണ് മോഹൻലാൽ എന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനുമായ മണിയൻപിള്ള രാജു ലാൽ പങ്കെടുത്ത ഒരു ടോക്ക് ഷോയിൽ പറഞ്ഞിരുന്നു. ആ സംഭവത്തെ കുറച്ചു വിശദമാക്കി കൊണ്ട് അന്ന് മോഹൻലാൽ സംസാരിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു.
ഒരിക്കൽ തന്നെ എയർ പോർട്ടിൽ കൊണ്ട് വിട്ടതിനു ശേഷം ഭാര്യ മടങ്ങി പോയി. താൻ എയർ പോർട്ടിനുള്ളിൽ യാത്ര പുറപ്പടുന്നതിനായി കാത്തിരിക്കുന്നു. അപ്പോൾ ഒരു ഫോൺ കാൾ, ഭാര്യയുടെ കാൾ ആണ്. ഞാൻ നിങ്ങളുടെ കയ്യിലുള്ള ബാഗിൽ ഒരു സാധനം വച്ചിട്ടുണ്ട് ബാഗ് തുറന്നു ഒന്ന് നോക്കുമോ എന്ന് സുചിത്ര ചോദിക്കുന്നു. എന്താണ് എന്തിനാണ് എന്ന് തിടുക്കത്തിൽ ചോദിച്ചപ്പോൾ ദയവായി ഒന്ന് നോക്ക് എന്ന് പറയുന്നു. ബാഗ് തുറന്നു നോക്കുമ്പോൾ അതിനുള്ളിൽ ഒരു ചെറിയ ഗിഫ്റ്റ് ഉണ്ട് അത് ഒരു മോതിരമാണ്. അതിനോടൊപ്പം ഒരു കുറിപ്പും “ഈ ദിവസമെങ്കിലും മറക്കാതിരിക്കുക ഇന്ന് നമ്മുടെ വിവാഹ വാർഷികമാണ്”. സത്യത്തിൽ അത് തന്നെ വല്ലാതെ വേദനിപ്പിച്ചു എന്ന് ലാൽ പറയുന്നു.
ALSO READ:മമ്മൂട്ടിയുടെ പോരായ്മ ഇതാണ്. കവിയൂർ പൊന്നമ്മ പറയുന്നു ഒപ്പം തന്നോടുള്ള പെരുമാറ്റവും.
ജോലിയുടെ തിരക്കുകളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഞാൻ പലപ്പോഴും മറന്നു പോകാറുണ്ട്. അതിൽ അന്ന് ആദ്യമായി ആണ് എനിക്ക് ബോധ്യം ഉണ്ടാകുന്നത്. ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ ആണല്ലോ ജീവിതത്തിലെ വലിയ കാര്യങ്ങൾ. അതിനു ശേഷം ആ ദിവസം പിന്നീട് ഇന്നേവരെ മറന്നിട്ടില്ല. ആ സംഭവം ജീവിതത്തിൽ ഒരു തിരിച്ചറിവുണ്ടാക്കിയ ഒന്നാണ്. കാരണം ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണ് വലിയ കാര്യങ്ങളേക്കാൾ അവരെ സങ്കടപ്പെടുത്തുന്നത്. ജീവിതത്തിൽ ഇത്തരം ചെറിയ കാര്യങ്ങൾക്ക് വലിയ പ്രസക്തി ഉണ്ട് എന്നുളളതാണ്.