മലയാള സിനിമയുടെ മുടിചൂടാമന്നനായ മമ്മൂട്ടിയുടെ രാഷ്ട്രീയ താല്പര്യത്തെ കുറിച്ചറിയാൻ എല്ലാവര്ക്കും താല്പര്യമുണ്ടാകും ഒരു പക്ഷേ മറ്റു ഭാഷകളിലെ നടന്മാരെ പോലെ ഒരു രാഷ്ട്രീയ പ്രവേശന മോഹൻ അദ്ദേഹത്തിനുണ്ടോ എന്നത് അറിയാൻ ഏതൊരു ആരാധകനും ആഗ്രഹവുമുണ്ടാകും. ആ സംശയം നിങ്ങൾക്ക് ഇനി ഉണ്ടാകില്ല. Also Read:മമ്മൂക്ക പടം കണ്ടോ? ഏത് പടം? ‘എന്നാ താൻ കേസ് കൊട്’ തന്റെ സിനിമയെ കുറിച്ചുള്ള അഭിപ്രായമറിയാൻ കുഞ്ചാക്കോ ബോബൻ മമ്മൂക്കയെ വിളിച്ചപ്പോളുള്ള അദ്ദേഹത്തിന്റ മറുപിടി തികച്ചും അപ്രതീക്ഷിതം: ചാക്കോച്ചൻ തുറന്നു പറയുന്നു.
അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും മനോരമ ന്യൂസ് ഡയറക്ടറുമായ ജോണി ലൂക്കാസ് മമ്മൂട്ടിയോട് ഇതിനു സമാനമായ ഒരു ചോദ്യം ചോദിച്ചിരുന്നു അതിൽ മമ്മൂട്ടി തന്റെ നയം വളരെ വ്യക്തമായി പറയുകയും ചെയ്തു.അതിങ്ങനെ ആയിരുന്നു.
രാഷ്ട്രീയത്തിലെ സാമാന്യ താല്പര്യത്തിനു അപ്പുറത്തു താങ്കൾക്ക് എന്തെങ്കിലും താല്പര്യമുണ്ടാകാനുള്ള സൂചന കാണുന്നുണ്ടോ ? അതോ നയം വ്യക്തമാക്കുന്നു , വൺ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിൽ ഒതുങ്ങുന്ന താല്പര്യമേ ഉള്ളോ. ഇതായിരുന്നു ജോണി ലുക്കാസിന്റെ ചോദ്യം. അതിനുള്ള മമ്മൂട്ടിയുടെ മറുപിടി ഇങ്ങനെ ആണ്. ആത്യന്തികമായി ഞാൻ ഒരു നടനാണ്. അതിനപ്പുറത്തേക്ക് എന്റെ ആഗ്രഹങ്ങൾ ഞാൻ തടവിൽ ഇട്ടേക്കുവാണ്. അങ്ങനെ ഒരു ആഗ്രഹമേ ഇല്ല. ഒരഭിനേതാവ് എന്ന നിലയിൽ എന്തെല്ലാം കഥാപാത്രമായി അഭിനയിക്കാൻ സാധിക്കുമോ അത് ചെയ്യുക എന്നതാണ് ഇപ്പോൾ എന്റെ മനസ്സിൽ.
മമ്മൂട്ടി ഒരു ഇടതു സഹയാത്രികനാണ് എന്ന രീതിയിലാണ് ഏവരും മനസിലാക്കി വച്ചിരിക്കുന്നത്. അതിനു ഏറ്റവും പ്രധാന കാരണം പാർട്ടി ചാനലായ കൈരളിയുടെ ചെയർമാൻ മമ്മൂട്ടിയാണ് എന്നുള്ളതാണ്. അതല്ലതെ അദ്ദേഹം പരസ്യ പ്രസ്താവനകൾ തന്റെ രാഷ്ട്രീയത്തെ കുറിച്ച് അധികം നടത്തിയിട്ടില്ല. Also Read:മമ്മൂട്ടിയുടെ ആ മുഖ ഭാവം കണ്ടപ്പോൾ തന്നെ സംവിധായകൻ പറഞ്ഞു അത് ഓവർ ആക്ടിങ് ആണ് അഭിനയിക്കരുത് എന്ന് ആ സംഭവം മമ്മൂട്ടി തന്നെ തുറന്നു പറഞ്ഞപ്പോൾ – അന്ന് സംഭവിച്ചത്.
മുൻപ് പലപ്പോഴും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി പറഞ്ഞ നിലപാടുകളും സമാനമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ‘തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എനിക്ക് താൽപ്പര്യമില്ല. എനിക്കറിയാവുന്ന ഏറ്റവും വലിയ രാഷ്ട്രീയം എന്റെ സിനിമകളിലൂടെ ഞാൻ പ്രയോഗിക്കുന്നതാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഒരു പാർട്ടിയും എന്നോട് ആവശ്യപ്പെട്ടിട്ടില്ല, ”തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചോ രാഷ്ട്രീയത്തിൽ ചേരുന്നതിനെക്കുറിച്ചോ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞു. Also Read:ശ്രീനിവാസന് എന്തുകൊണ്ട് അങ്ങനെ ഒരു സ്നേഹ ചുംബനം നൽകി ലാലിൻറെ മറുപിടി ആരെയും ഇമോഷണൽ ആക്കും