1970 കാലഘട്ടം മുതൽ സൗത്ത് ഇന്ത്യയിലെ മിക്കവാറും എല്ലാ സിനിമ മേഖലയിലും ഏറ്റവും മുൻനിരയിലുള്ള ഫൈറ്റ് മാസ്റ്ററായിരുന്നു ത്യാഗരാജൻ മാസ്റ്റർ. സൗത്ത് ഇന്ത്യയിലെ എല്ലാ സിനിമ മേഖലയിലെയും സൂപ്പർ താരങ്ങൾക്കൊപ്പം അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. പുതിയ തലമുറയിലെ പെട്ട പീറ്റർ ഹെയ്‌ൻ പോലുള്ളവർ ഇപ്പോൾ തരംഗമായതിലും മുകളിൽ ഒരുകാലത്തു ത്യാഗരാജൻ മാസ്റ്ററും തരംഗമായിരുന്നു. എം ജി ആർ മുതലുള്ള പല പ്രഗത്ഭർക്ക് വേണ്ടിയും അദ്ദേഹം സംഘടന രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. എം ജി ആറും ത്യാഗരാജൻ മാസ്റ്ററും തമ്മിൽ വളരെ വലിയ ആത്മബന്ധമാണ് ഉള്ളത്. അത് സംബന്ധിച്ചു ഒരു സ്റ്റോറി പിന്നീട് പബ്ലിഷ് ചെയ്യുന്നതാണ്. അങ്ങനെ സംഘടന രംഗങ്ങളിൽ പുതു പരീക്ഷണങ്ങൾ കൊണ്ട് വന്നിട്ടുള്ള ത്യാഗരാജൻ മാസ്റ്റർ തീർച്ചയായും ഏറ്റവും മികച്ച രീതിയിൽ സംഘടന രംഗങ്ങൾ കൈകാര്യം ചെയ്യുന്ന നടൻ ആര് എന്ന് പറഞ്ഞാൽ അതിൽ തീർച്ചയായും സത്യസന്ധമായ ഒരു നിരീക്ഷണം ഉണ്ടാകും. ത്യാഗരാജൻ മാസ്റ്ററോട് തങ്ങളുടെ കരിയറിൽ ഏറ്റവും മികച്ച രീതിയിൽ സംഘടന രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്,ഏറ്റവും ഫ്‌ളെക്‌സിബിലിറ്റിയുള്ള സൂപ്പർ താരം ആരാണെന്നുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം ആണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
നിരവധി മലയാളം ചിത്രനഗളിൽ സംഘടന രംഗങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ത്യാഗരാജൻ മാസ്റ്ററുടെ അഭിപ്രായത്തിൽ തന്റെ കരിയറിൽ ഏറ്റവും മികച്ച രീതിയിൽ സിനിമയിൽ ഫൈറ്റ് ചെയ്യുന്ന താരം മോഹൻലാൽ ആണെന്നാണ് അദ്ദേഹം പറയുന്നത്. മുൻപ് പല അഭിമുഖങ്ങളിലും അദ്ദേഹം ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യ ഒട്ടാകെയുള്ള സൂപ്പർ താരങ്ങളെ വച്ച് സിനിമയിൽ സംഘടനം ഒരുക്കിയിട്ടുള്ള ഒരാളുടെ വാക്കുകൾ ആണ് ഇത്. അതിനു അദ്ദേഹം പറയുന്ന കാര്യങ്ങൾ ഇതൊക്കെയാണ്. സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിനെ പരിചയപ്പെടുന്നത്. അന്നത്തെ ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കാൻ പല കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട് അതിൽ ഏറ്റവുംപ്രധാനമുള്ളത് അദ്ദേഹത്തിന്റെ മറ്റുള്ളവരോടുള്ള വിനയമായിരുന്നു. ആദ്യം കണ്ടപ്പോൾ തന്നോട് മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ ആയിരുന്നു മാസ്റ്റർ എന്റെ പേര് മോഹൻലാൽ അതിനു ശേഷം ഐ വി ശശിയുടെ അടുത്ത നൂറോളം ചിത്രങ്ങളിലെ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയത് ത്യാഗരാജൻ മാസ്റ്റർ ആയിരുന്നു അതിൽ പതിനഞ്ചു ചിത്രങ്ങളോളം മോഹൻലാലിനെ നായകനാക്കിയായിരുന്നു.
ഫൈറ്റിൽ ഇപ്പോഴും പുതുമകൾ കൊണ്ടുവരാൻ തയഗരാജാണ് മാസ്റ്റർ ശ്രമിക്കാറുണ്ട് അത് സ്ഥിരം ശൈലികൾ ശീലിച്ച പലർക്കുംചെയ്യുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ അത്തരം പരീക്ഷങ്ങൾ വളരെ സന്തോഷത്തോടെയും മികവോടെയും ഒരു മത്സര ബുദ്ധിയോടെയും ഏറ്റെടുത്തു ചെയ്യുന്നതിൽ ലാൽ മിടുക്കൻ ആയിരുന്നു. സൗത്ത് ഇന്ത്യയിലെ താനാണ് ഫൈറ്റ് രംഗങ്ങൾ ഇത്രയും തഴക്കത്തോടെയും വഴക്കത്തോടെയും ചെയ്യുന്ന മറ്റൊരു നടന്നില്ല എന്ന് തന്നെ ആണ് ഞാൻ പറയുന്നത് എന്ന് ത്യാഗരാജൻ മാസ്റ്റർ പറയുന്നു. അപ്കടം പിടിച്ച രംഗങ്ങൾ പോലും ഒരു ഡ്യൂപ്പും കൂടാതെ ചെയ്യാൻ മോഹൻലാൽ ശ്രമിക്കാറുണ്ട്. ഒരിക്കലും നിങ്ങൾ ചെയ്യരുത് എന്ന് പറഞ്ഞിട്ടുള്ള പല രംഗങ്ങളും ഏറ്റെടുത്തു തന്റേടത്തോടെ ലാൽ ചെയ്തിട്ടുണ്ട്. അതിനി നാടൻ അടിയായിക്കോട്ടെ കളരിപ്പയറ്റ് പോലുള്ള മാർഷ്യൽ ആർട്സ് ആകട്ടെ മോഹൻലാൽ അത് തന്മയത്തത്തോടെ കൈകാര്യം ചെയ്യും. പലപ്പോഴും ഇത്തരം അപകടം പിടിച്ച സ്റ്റണ്ടുകൾ ചെയ്തു വലിയ പരിക്കുകൾ ലാലിന് പറ്റിയിട്ടുണ്ട്. ഫൈറ്റുകളുടെ ഏത് രീതിയും മോഹൻലാലിൻറെ കയ്യിൽ ഭദ്രമാണ് മോഹൻലാൽ പല ചിത്രങ്ങളിലും ചെയ്ത ഫൈറ്റ് സ്റ്റണ്ട് പോലും കണ്ട് ഡ്യൂപ്പുകൾ പോലും അന്തം വിട്ടിട്ടുണ്ട് എന്ന് ത്യാഗരാജൻ മാസ്റ്റർ പറയുന്നു. അത്രത്തോളം അയാൾ ആ മേഖലയിൽ അഗ്രഗണ്യനാണ്. അയാൾക്ക് വലിയ ദൈവാദീനം ഉള്ളയാളാണ് പലപ്പോഴും അയാളുടെ കഴിവുകൾ കാണുമ്പോൾ ഒരു ദൈവീകത ഉള്ള വ്യക്തിയാണ് എന്ന് തോന്നാറുണ്ട്. മൂന്നാം മുറയും ദൗത്യവുമാണ് മോഹൻലാലിൻറെ കരിയറിലെ ഏറ്റവും റിസ്‌ക്കുള്ള സംഘടന രംഗങ്ങൾ ഉള്ള ചിത്രങ്ങൾ എന്നും അദ്ദേഹം ഓർക്കുന്നു.