മലയാള സിനിമ ലോകത്തെ തന്നെ ഏറ്റവും പ്രഗത്ഭനായ സംവിധായകൻ ഒരു പക്ഷേ ഏറ്റവും പ്രതിഭാധനനായ സംവിധായകനാനായിരുന്നു ഭരതൻ എന്ന് വേണെമെങ്കിലും പറയാം. അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് ഇന്നത്തെ പല സൂപ്പർ താരങ്ങളുടെയും കരിയറിന്റെ ഉയർച്ച സംഭവിച്ചത്. സിനിമകളിൽ നായകന്മാരോളം പ്രാധാന്യത്തോടെ സംവിധായകരുടെയും പേരുകൾ കേട്ട് തുടങ്ങിയത് ഭരതന്റെ കാലം മുതൽക്കാണ് എന്ന് പറയേണ്ടി വരും.
അദ്ദേഹത്തിന്റെ ഫിലിം മേക്കിങ് സ്റ്റൈൽ ഏതൊരു സംവിധാന മോഹിയും പാഠ്യവിഷയമാക്കേണ്ടതാണ് എന്ന് തന്നെ പറയാം. ഭരതന്റെ കൂടുതൽ ചിത്രങ്ങളിലും അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ച കലാകാരനാണ് മമ്മൂട്ടി. അമരം പാഥേയം ,പ്രണാമം , കാതോട് കാതോരം തുടങ്ങിയ ചിത്രങ്ങൾ ഇരുവരും ഒന്നിച്ചപ്പോ പിറന്ന സൂപ്പർ ഹിറ്റുകൾ ആണ്. ഭരതന് ഒരു ചിത്രം സൂപ്പർ ഹിറ്റാക്കാൻ വലിയ സൂപ്പർ സ്റ്റാറുകളുടെ ആവശ്യമില്ലായിരുന്നു. അത് അദ്ദേഹത്തിന്റെ സിനിമ ചരിത്രം നോക്കുന്ന ആർക്കും അറിയാൻ കഴിയുന്ന കാര്യമാണ്. Also Read:മമ്മൂക്ക പടം കണ്ടോ? ഏത് പടം? ‘എന്നാ താൻ കേസ് കൊട്’ തന്റെ സിനിമയെ കുറിച്ചുള്ള അഭിപ്രായമറിയാൻ കുഞ്ചാക്കോ ബോബൻ മമ്മൂക്കയെ വിളിച്ചപ്പോളുള്ള അദ്ദേഹത്തിന്റ മറുപിടി തികച്ചും അപ്രതീക്ഷിതം: ചാക്കോച്ചൻ തുറന്നു പറയുന്നു.
ഭരതനും മമ്മൂട്ടിയും തമ്മിൽ ഒരു ശീതസമരമുണ്ടായിരുന്നു എന്ന കാര്യം മമ്മൂക്ക തന്നെയാണ് മുൻപ് ഒരഭിമുഖത്തിൽ പറയുന്നത്. എന്തിനാണ് അതുണ്ടായതെന്നു ഇന്നും തനിക്കറിയില്ല എന്ന് മമ്മൂട്ടി പറയുന്നു. അതിനാസ്പദമായ ഒരു സംഭവം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ. പാഥേയത്തിന്റെ സെക്കന്റ് ഷെഡ്യൂൾ ഷൂട്ടിങ് മദ്രാസിൽ നടക്കുന്ന സമയത് ഒരിക്കൽ താനും ഭരതനും അടുത്തടുത്തിരിക്കുന്ന സമയത്തു മുൻപിൽ ഇരുന്ന ഒരു നോട്ട് ബുക്കിൽ ഭരതൻ ഇങ്ങനെ കുറിച്ചു
“സംവിധായകനാണ് പ്രധാനം, ഒരു പുൽത്തുരുമ്പിനെ കൊണ്ട് പോലും സംവിധായകന് അഭിനയിപ്പിക്കാൻ പറ്റും”.
അപ്പോൾ അതിന്റെ തൊട്ടടുത്ത പേജിൽ – “സംവിധായകനെ മറക്കുന്നില്ല പക്ഷേ നടന്മാരെ ആണ് എന്നും ഓർക്കുന്നത്” എന്ന് താൻ അതിനു മറുപിടി പറഞ്ഞു എന്ന് മമ്മൂട്ടി പറയുന്നു.
അപ്പോൾ അതിനടുത്ത പേജിൽ ഭരതൻ ഇങ്ങനെ കുറിച്ചു – “ആർതർ കോനൻ ഡോയലിനേക്കാൾ ഷെർലക്ക് ഹോംസിനെ അറിയാം, ബ്രോം സ്റ്റോക്കാരേക്കാളും ഡ്രാക്കുളയെ അറിയാം”.
അങ്ങനെ തങ്ങളിരുവരും തമ്മിൽ തുറന്നു സംസാരിക്കാതെ അടുത്തടുത്തിരുന്നു കൊണ്ട് കുറിപ്പുകളിലൂടെ വെറുതെ തകർക്കിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി പറയുന്നു.Also Read:പലപ്പോഴും സിനിമകളിൽ തീവ്രവാദിയായി ചിത്രീകരിക്കുന്നത് മുസ്ലിം സമുദായത്തിലെ ആൾക്കാരെ ആയിരിക്കും അതിനെ കുറിച്ച് രാജുവേട്ടന് എന്താണ് പറയാനുള്ളത് . അവതാരകയുടെ ചോദ്യത്തിന് പ്രിത്വിരാജിന്റെ മറുപിടി.
ചിലരങ്ങനെ ആണ് എന്ന് അദ്ദേഹം പറയുന്നു. പിന്നീട് ആ സമരം അവസാനിച്ചോ ഇല്ലയോ എന്ന് അദ്ദേഹം പറയുന്നില്ല എങ്കിലും 1993 ൽ പാഥേയം പുറത്തിറങ്ങിയതിനു ശേഷം 1998 ൽ ഭരതൻ മരിക്കുന്നതു വരെ ഇരുവർ തമ്മിൽ മറ്റൊരു ചിത്രത്തിൽ ഒന്നിച്ചിട്ടില്ല. ഒരു പക്ഷെ അതിനു ഉതകുന്ന ഒരു പ്രമേയം ഉണ്ടാകാത്തതാവാം അതല്ലെങ്കിൽ വേണ്ട എന്ന് വച്ചതാകാം. ഇരുവരുമൊന്നിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റാണ് എന്നുള്ളതാണ് മറ്റൊരു സത്യം. Also Read:“ഈ മമ്മൂട്ടിക്ക് ഭ്രാന്താണ്” മമ്മൂട്ടിയെ മുന്നിലിരുത്തിക്കൊണ്ട് ശ്രീനിവാസന്റെ തുറന്നു പറച്ചിൽ ആ സംഭവം ഇങ്ങനെ.