“അപ്പോൾ നമ്മൾ നായന്മാരുടെ ഈ സംരംഭം ഒരു വൻ വിജയമാകട്ടെ”. മോഹൻലാലും പ്രിയദർശനും മറ്റും ഇരിക്കുന്ന സദസ്സിൽ ഗാന്ധിമതി ബാലൻ പറഞ്ഞത് കേട്ട് പെട്ടന്ന് എല്ലാവരും ശ്രീനിവാസനെ നോക്കി ആ സംഭവം ശ്രീനിവാസൻ പറയുന്നതിങ്ങനെ

325
ADVERTISEMENT

അസാധ്യമായ നർമ്മ ബോധമുള്ള വളരെ രസകരമായി സംസാരിക്കുന്ന ഒരു ബഹുമുഖ പ്രതിഭയാണ് ശ്രീനിവാസൻ. പലപ്പോഴും സിനിമ മേഖലയിലും കേരളത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലും ഉള്ള പല കാര്യങ്ങളെയും തന്റേതായ ശൈലിയിൽ നർമ്മത്തിൽ ചാലിച്ച് വിമർശിക്കുന്ന പതിവ് ശ്രീനിക്കുണ്ട്. ആക്ഷേപ ഹാസ്യരൂപേണ ശ്രീനി അവതരിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ ആൾക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ തിരക്കഥകൾ പോലെ തന്നെ രസകരവുമാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അഭിമുഖങ്ങളുമൊക്കെ. Also Read:മമ്മൂട്ടി നിങ്ങൾ ഈ സിനിമ ചെയ്ത് കിട്ടുന്ന ലക്ഷക്കണക്കിന് രൂപ എന്ത് ചെയ്യും ? ചോദ്യം ചോദിച്ചയാൾക്ക് മമ്മൂട്ടി നൽകിയ കിടിലൻ മറുപിടി.

ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത് മുൻപ് ഒരു പ്രമുഖ മാധ്യമത്തിന് ശ്രീനിവാസൻ നൽകിയ ഒരു ടോക്ക് ഷോയിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ആണ്. അക്കഥ ഇങ്ങനെ.. ഒരിക്കൽ ഒരു ചിത്രം നിർമ്മിക്കുന്നതിൽ പങ്കാളിയാവണം എന്ന് അഭ്യർത്ഥിക്കാൻ വേണ്ടി പ്രിയദർശൻ തന്നെ കാണാൻ വന്നു എന്നും അന്ന് കയ്യിൽ ഒരു നിർമ്മാതാവാകാൻ മാത്രമുള്ള പണമില്ല എന്ന കാര്യം പറഞ്ഞപ്പോൾ തിരക്കഥ എഴുതുക അഭിനയിക്കുക ഒപ്പം കുറച്ചു പണം മുടക്കുക അപ്പോൾ മൊത്തത്തിൽ ഒരു നല്ല ഇൻവെസ്റ്റ്മെന്റ് ആകും എന്ന് പ്രിയദർശൻ തന്നെ പറഞ്ഞു സമ്മതിപ്പിച്ചു എന്നും ശ്രീനി പറയുന്നു. അന്ന് ആ ചിത്രം നിർമ്മിക്കുന്നതിന് മൊത്തം ആറു പേർ സഹകരിക്കുമെന്നും അതിൽ ശ്രീനിവാസനെ കൂടാതെ താനും മണിയൻപിള്ള രാജുവും മോഹൻലാലും ആനന്ദ് എന്ന നിർമ്മാതാവ് അത് കൂടാതെ ശങ്കറും ഉണ്ടെന്നു പ്രിയദർശൻ പറഞ്ഞു എന്നും ശ്രീനി പറയുന്നു. ഒടുക്കം ചർച്ചകൾ എല്ലാം പൂർത്തിയായി ഏല്ലാം അതുവരെ ഭംഗിയായി എത്തിയതിന്റെ സന്തോഷത്തിൽ ഒന്ന് ഒത്തു ചേരുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തുള്ള ഒരു ഹോട്ടലിൽ ഈ ആറു നിർമ്മാതാക്കളും ഒത്തു ചേരുന്നു. ഗാന്ധിമതി ബാലൻ ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത്. Aslo Read:“ഈ മമ്മൂട്ടിക്ക് ഭ്രാന്താണ്” മമ്മൂട്ടിയെ മുന്നിലിരുത്തിക്കൊണ്ട് ശ്രീനിവാസന്റെ തുറന്നു പറച്ചിൽ ആ സംഭവം ഇങ്ങനെ.

ADVERTISEMENT
Gandhimathi balan,Producer distributer

ആഘോഷം എന്ന രീതിയിൽ എല്ലാവരുടെയും മുന്നിൽ ഗ്ലാസുകളിൽ ബിയർ ഒക്കെ ഒഴിച്ചു വച്ചു അപ്പോൾ പെട്ടന്ന് അതിൽ ഒന്നെടുത്തുകൊണ്ടു എണീറ്റ് എന്നിട്ടു ഗ്ലാസ് ഉയർത്തിപിടിച്ചു കൊണ്ട് ഗാന്ധിമതി ബാലൻ പറഞ്ഞു ” അപ്പോൾ നമ്മൾ നായന്മാരുടെ ഈ സംരംഭം ഒരു വൻ വിജയമാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയാണ് ചീയേർസ്”. അപ്പോൾ പെട്ടെന്ന് പ്രിയനും മണിയൻപിള്ള രാജുവും ഞെട്ടിക്കൊണ്ടു തന്നെ നോക്കി എന്നും ,അത് താൻ നായരാണോ അല്ലിയോ എന്ന ഡൌട്ട് അവർക്കുണ്ടായതുകൊണ്ടാണ് എന്ന് തനിക്ക് മനസിലായി എന്ന് ശ്രീനി പറയുന്നു. അപ്പോൾ ആ അവസരത്തിൽ അവരുടെ ജാതിയുടെ രഹസ്യമായ ആ കോമഡി അണ്ടർസ്റ്റാന്ഡിങ്ങിൽ ഒരു ചമ്മലുണ്ടാകാതിരിക്കാൻ പെട്ടന്ന് താൻ പറഞ്ഞു “എന്റെ അച്ഛൻ തിയ്യൻ (ഈഴവൻ) ആണ് പക്ഷേ ‘അമ്മ നമ്പ്യാർ ആണല്ലോ അതോടെ ഞെട്ടിനിന്നവരുടെ എല്ലാം മുഖത്ത് ഒരു ആശ്വാസം വന്നു. അത് കേട്ട ബാലൻ പറഞ്ഞു ” ആ അമ്മ നമ്പ്യാർ എന്ന് പറഞ്ഞാൽ നായർ തന്നെ അപ്പോൾ ചീയേർസ്.” അങ്ങനെ അന്നത്തെ സായാഹ്നം വലിയ പ്രശ്ങ്ങൾ ഇല്ലാതെ സന്തോഷത്തോടെ പിരിഞ്ഞു എന്നും ശ്രീനി അതീവ രസകരമായ ആ സംഭവം ഓർത്തുകൊണ്ട് പറയുന്നു.

പിന്നീട് അടുത്ത ദിവസം തന്നെ കണ്ടപ്പോൾ മോഹൻലാൽ ചോദിച്ചു “സത്യം പറ നിന്റെ അമ്മ നമ്പ്യാർ ആണോ?” അപ്പോൾ ശ്രീനി പറഞ്ഞു അതെ നമ്പ്യാർ ആണ്. എന്നിട്ടും മോഹൻലാൽ വിശ്വാസം വരാതെ വീണ്ടും ചൊടിച്ചു. “സത്യം പറ നിന്റെ ‘അമ്മ നമ്പ്യാർ ആണോ എങ്കിൽ എന്ത് കൊണ്ട് താനിതുവരെ പറഞ്ഞിട്ടില്ല”? അപ്പോൾ ശ്രീനി ചോദിച്ചു “അതിനു എന്റെ അമ്മ നമ്പ്യാർ അല്ലെന്നു താൻ പറഞ്ഞിട്ടില്ലല്ലോ”. ഒരു പക്ഷേ ശ്രീനിവാസന്റെ സഹജമായ നർമ്മ വാസന കൊണ്ട് മോഹൻലാൽ സംശയിച്ചേക്കാം ആ സന്ദർഭത്തിൽ ശ്രീനിവാസൻ ഒരു നമ്പർ ഇട്ടതാണ് എന്ന്. പക്ഷേ സംഗതി സത്യമായിരുന്നു എന്നും ശ്രീനി പറയുന്നു. ഈ വിഷയം പിന്നീട് പലയിടത്തും ആൾക്കാർക്കു ഒരു സംശയമായി മാറി. പിന്നീട് മമ്മൂട്ടി കണ്ടപ്പോൾ ചോദിച്ചു ” തന്റെ അമ്മ നമ്പ്യാർ ആണല്ലേ? ” അപ്പൊ താൻ ചോദിച്ചു അതെന്താ ഇതിത്ര വിഷയമാണോ? ഞങ്ങളുടെ നാട്ടിൽ ഇതൊന്നും വലിയ വിഷയമാകില്ലല്ലോ എന്നും താൻ അന്ന് മമ്മൂട്ടിയോട് പറഞ്ഞു എന്നും ശ്രീനി പറയുന്നു. Also Rad:ദേഷ്യം വന്നാൽ മമ്മൂക്കയുടെ പെരുമാറ്റ രീതികളെ പറ്റി പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ

 

ADVERTISEMENT