ദേഷ്യം വന്നാൽ മമ്മൂക്കയുടെ പെരുമാറ്റ രീതികളെ പറ്റി പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ

59
ADVERTISEMENT

മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ആരാധകർ മാത്രമല്ല അഭിനേതാക്കളും സംവിധായകരും അദ്ദേഹത്തെ കുറിച്ച് സംസാരിക്കാൻ എത്താറുണ്ട്. കൂടാതെ, അദ്ദേഹത്തെ ഗൗരവമേറിയവനും കഠിനാധ്വാനിയും എന്ന് വിശേഷിപ്പിക്കുന്നു. അറിയാവുന്ന ഒരാൾ പോലും ഇത് സമ്മതിക്കില്ല. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. വിവിധ താരങ്ങളുടെ ആരാധകരെല്ലാം ഒത്തുകൂടിയ വേദിയിലാണ് മെഗാസ്റ്റാറിനെ കുറിച്ച് താരം സംസാരിച്ചത്.

തന്റെ അച്ഛൻ സിനിമാ നടനായതിനാൽ ചെറുപ്പത്തിൽ തന്നെ മോഹൻലാലിനെയും മമ്മൂട്ടിയെയും അറിയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മറ്റുളളവർ മമ്മൂക്കയുമായുള്ള വ്യക്തി ബന്ധവും അനുഭവവുംപങ്കു വെച്ചപ്പോൾ ആണ് പൃഥ്വിരാജ് തനിക്കു മമ്മൂക്കയെ പറ്റിയുള്ള അറിവ് പങ്ക് വെച്ചത്.

ADVERTISEMENT

Also Read:പന്ത്രണ്ട് റീടേക്കുകൾ പോയി അവസാനം മോഹൻലാൽ പുതുമുഖ നായികയോട് പറഞ്ഞത് ?

പ്രായം വകവെക്കാതെ സൗന്ദര്യവും യുവാക്കളെ പോലും വെല്ലുവിളിക്കുന്ന ഫാഷൻ ട്രെൻഡുകളും ആണ് മമ്മൂക്കയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. അടുത്ത ദിവസം ഇറങ്ങാൻ പോകുന്ന ഫോൺ മമ്മൂക്കയ്ക്ക് കിട്ടും. അദ്ദേഹം ഓരോ ചടങ്ങുകൾക്കും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ പോലും വലിയ ചർച്ച വിഷയമാകാറുണ്ട്. വ്യക്തിയെ കുറിച്ചു പറയുമ്പോൾ വളരെ കൃത്യനിഷ്ഠയുള്ള വ്യക്തിയാണ് മമ്മൂക്ക ഒരു തീരുമാനം എടുത്താൽ അതിൽ നിന്നും പിന്നിലേക്ക് ഒരു ചുവട് പോലും അദ്ദേഹം വയ്ക്കുകയില്ല കൃത്യമായ ചിട്ടകൾ വ്യക്തി ജീവിതത്തിൽ പാലിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി.

Also Read:സിനിമ ഇൻഡസ്ട്രിയിൽ നിന്നുള്ള വിവാഹം 99.9% വും സക്‌സസ് ആകില്ല.പ്രണയ വിവാഹം വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു. സീരിയൽ നടി അനുശ്രീ

അത് അങ്ങനെയാണ്, മമ്മൂക്കയെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത്തരത്തിൽ ഉള്ള മനുഷ്യർ വളരെ കുറവാണ്. ദേഷ്യം വരുമ്പോൾ മമ്മൂക്ക ചീത്ത വിളിക്കും ,പക്ഷേ ആ ദേഷ്യം അധിക ദിവസം നീണ്ടു നിൽക്കില്ല, അതുകഴിഞ്ഞാൽ സ്നേഹത്തോടെ ഭക്ഷണം വിളമ്പും. മറ്റുള്ളവർക്ക് ഭക്ഷണം വിളമ്പിയ ശേഷമേ അദ്ദേഹം കഴിക്കൂ. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാൽ നമുക്ക് ഭക്ഷണം വിളമ്പിത്തരുന്നത് മമ്മൂക്കയാണ് എന്നും പൃഥ്‌വി പറയുന്നു.

ADVERTISEMENT