മമ്മൂട്ടി കൊണ്ടുവന്ന ആ ഫോൺ കാരണം സിനിമ സെറ്റിലുണ്ടായ പൊല്ലാപ്പ് – കട്ടക്കലിപ്പിൽ മുരളി അക്കഥ ഇങ്ങനെ.

380
ADVERTISEMENT

ഇന്ന് മൊബൈൽ ഫോൺ എന്നാൽ അനിവാര്യമായ ഒരു കാര്യമാണ്. കയ്യിൽ ഒരു മൊബൈൽ എങ്കിലും ഇല്ലാത്ത ആരും ഉണ്ടാകില്ല എന്ന് തന്നെ പറയാം. എന്നാൽ മൊബൈൽ ഫോൺ ഒരു അത്യാഡംബരമായിരുന്ന കാലമുണ്ടായിരുന്നു. അന്ന് അത്രക്ക് അപൂർവമായിരുന്നു മൊബൈൽ ഫോണുകൾ. അക്കാലത്തു മമ്മൂട്ടിയുടെ ഒരു പുതിയ മൊബൈൽ ഫോൺ ഒരു ചിത്രത്തിന്റെ സെറ്റിൽ മുഴുവൻ പ്രശ്ങ്ങൾ ഉണ്ടാക്കിയിരുന്നു. അതിനെ കുറിച്ച് സംവിധായകൻ തുളസിദാസ്‌ മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. Also Read:ആരെങ്കിലും നിങ്ങളോട് അത് ചെയ്‌താൽ അവർക്ക് നിങ്ങളുടെ നടുവിരൽ ഉയർത്തിക്കാണിച്ചു കടന്നു പോവുക. അന്ന് കനിക നൽകിയ മെസേജ്.

ADVERTISEMENT

എല്ലാക്കാലവും ഫാഷൻറെ ഏറ്റവും പുതിയ ട്രെൻഡ് മമ്മൂട്ടിയുടെ കൈകളിലെത്താതിരിക്കില്.ല അത് മൊബൈൽ ആകട്ടെ, കാർ ആകട്ടെ എന്ത് തന്നെ ഡിവൈസുകൾ ആകട്ടെ ,സിനിമ മേഖലയിൽ തന്നെ ഒരു പറച്ചിലുണ്ട് മറ്റെന്നാൾ ഇറങ്ങേണ്ട ഫോൺ ഇന്ന് തന്നെ മമ്മൂട്ടിയുടെ കൈകളിലെത്തും എന്ന്. അത്രമേൽ ഫാഷനിലും ടെക്നോളജിയിലും അദ്ദേഹം അപ്ഡേറ്റ് ആണ് എന്നുള്ളതാണ് വസ്തുത. അത്തരത്തിൽ ‘ആയിരം നാവുള്ള ആനന്ദൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ ഒരിക്കൽ മമ്മൂട്ടി ഒരു വലിയ ഫോൺ കൊണ്ട് വന്നു. മമ്മൂട്ടി മുരളി,ദേവൻ ഗൗതമി,മാധവി തുടങ്ങിയ വലിയ ഒരു താര നിര തന്നെയുണ്ട് ചിത്രത്തിൽ. മമ്മൂട്ടിയുടെ പുതിയ ഫോൺ എത്തിയതോടെ അത്യപൂർവ്വമായ ആ വസ്തുവിനെ കുറിച്ചായി അവിടുത്തെ പ്രധാന ചർച്ച തന്നെ. മമ്മൂട്ടിയിൽ നിന്ന് ആവേശം ഉൾക്കൊണ്ടു അടുത്ത ദിവസം ഗൗതമിയും ഒരു ഫോൺ കൊണ്ട് വന്നു. തുടർന്നു മാധവിയും ദേവനും പുതിയ ഫോണുകൾ വാങ്ങി. അതോടെ ആകെ പൊല്ലാപ്പായി. Also Read:മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ ആര് പൃഥ്‌വിരാജ് തുറന്നു പറയുന്നു.

താരങ്ങളെല്ലാം അതോടെ ഫോണിലായി. ഷൂട്ടിനിടക്കൊക്കെ കാളുകൾ അറ്റൻഡ് ചെയ്യുകയും മറ്റുമായി ഷൂട്ടിങ്ങിനെ തന്നെ അത് ബാധിച്ചു തുടങ്ങി. പക്ഷേ കൂട്ടത്തിൽ ഒരാൾ ഈ ആഡംബരങ്ങളിലൊന്നും വീഴാതെ ഉണ്ടായിരുന്നു മുരളി ആയിരുന്നു ആ ആൾ. അദ്ദേഹം ഫോൺ വാങ്ങിയില്ല . ഷൂട്ടിങ്ങിനിടക്ക് ഫോൺ വരുകയും ഷൂട്ടിംഗ് നിർത്തി മറ്റു താരങ്ങൾ അതിന്റെ പിറകെ പോകുന്നതും തുടർക്കഥയായപ്പോൾ മുരളി ആകെ കലിപ്പിലായി. ഇനി ഈ പരുപാടി തുടർന്നാൽ താൻ ഷൂട്ടിംഗ് മതിയാക്കി ഇറങ്ങി പോകുമെന്ന് മുരളി തീരുമാനം എടുത്തു. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കിയത്. ഒടുവിൽ പ്രശ്ങ്ങൾ എല്ലാം പരിഹരിച്ചു ഷൂട്ടിംഗ് പുനരാരംഭിച്ചു. ഏകദേശം ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപുള്ള കഥയാണിത്. Also Read:തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? , മത്സരിക്കാൻ നേതാക്കൾ സമീപിച്ചു,രാഷ്ട്രീയ നിലപാട് ആദ്യമായി തുറന്നു പറഞ്ഞു മഞ്ജു വാര്യർ.

ADVERTISEMENT